മെഡിക്കൽ ഷോപ്പുകളുടെ ഇലക്ട്രിസിറ്റി താരിഫ് മാറ്റണം: ഓള് കേരള കെമിസ്റ്റ് ആന്റ് ഡ്രഗ്ഗിസ്റ്റ് അസോസിയേഷന്
നെടുംകണ്ടം : പ്രതിരോധ കുത്തി വെയ്പ്പുകള്‍ക്കും മറ്റും വേണ്ട മരുന്നുകളും, ഇന്‍സുലിന്‍ പോലെ ഉള്ള ജീവന് രക്ഷാ ഔഷധങ്ങളും സൂക്ഷിക്കുമ്ബോള് വൈദ്യുതി ഉപയോഗത്തിന് അമിത ചാര്‍ജ് ഈടാക്കുന്നതായി ഓള് കേരള കെമിസ്റ്റ് ആന്റ് ഡ്രഗ്ഗിസ്റ്റ് അസോസിയേഷന്.
മരുന്നുകള്‍ സൂക്ഷിക്കാന്‍ റഫ്രിജറേറ്റര്‍ ഉണ്ടെന്ന ഒറ്റ കാരണത്താല്‍ കേരളത്തിലെ മെഡിക്കല്‍ ഷോപ്പുകള്‍ക്ക് താരിഫ് കൂട്ടിയാണ് കെ.എസ്.ഇ.ബി പണംഈടാക്കുന്നത്. കൂടിയ താരിഫ് മൂലം മെഡിക്കല്‍ ഷോപ്പുകാര്‍ യൂണിറ്റിന് ശരാശരി ഇരുപത് രൂപയോളം അടക്കേണ്ടി വരുന്നു. ജീവന് രക്ഷാ ഔഷധങ്ങള്‍, വാക്സിനുകള്‍ എന്നിവ സൂക്ഷിക്കുന്നതിലൂടെ മെഡിക്കല്‍ ഷോപ്പുകള്‍ ചെയ്യുന്ന സേവനം അധികൃതര്‍ കണ്ടില്ലെന്നു നടിക്കുകയാണെന്ന് ഓള് കേരള കെമിസ്റ്റ് ആന്റ് ഡ്രഗ്ഗിസ്റ്റ് അസോസിയേഷന് ഇടുക്കി ജില്ലാ സമ്മേളനം അഭിപ്രായപ്പെട്ടു. ജില്ലാ സമ്മേളനം സംസ്ഥാന പ്രസിഡന്റ് എ.എന്‍ മോഹന്‍ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന ട്രഷറര്‍ ഒ.എം അബ്ദുല്‍ ജലീല്‍ മുഖ്യ പ്രഭാഷണം നടത്തി ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഷാജി അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലാ സെക്രട്ടറി അനില്‍ ജോസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജിമ്മി സെബാസ്റ്റ്യന്‍ സ്വാഗതവും, കെ. വി ചാക്കോ നന്ദിയും പറഞ്ഞു. പുതിയ ഭാരവാഹികളായി മുഹമ്മദ് ഷാജി (പ്രസിഡന്റ് )ബേസില്‍, ജിമ്മി (വൈസ് പ്രസിഡന്റ് മാര്‍ )അനില്‍ ജോസ് (സെക്രട്ടറി ), റെന്നി പി വര്‍ഗീസ് (ജോയിന്റ് സെക്രട്ടറി )വിന്‍സെന്റ് ജോസഫ് ( ട്രഷറര്‍ )എന്നിവരെ തെരഞ്ഞെടുത്തു.