‘സായി ബാബയുടെ അപരന്’; കത്രിക തൊടാത്ത മുടി മുറിപ്പിച്ച് ‘എംവിഡി’
ഇടുക്കി: 12 വര്‍ഷമായി കുട്ടികള്‍ ഇല്ലാതിരുന്ന ദേവദാസിന് സായിബാബയുടെ അനുഗ്രഹം ലഭിച്ചതോടെയാണ് സന്താനഭാഗ്യം ലഭിച്ചത്. ഇതിനുശേഷം അദ്ദേഹത്തോട് ഭക്തി കൂടിയ ദേവദാസ് പുട്ടപറുത്തിയിലെ ആശ്രമത്തിലെത്തി സേവകനായി പ്രവര്‍ത്തിച്ചു.മുഖച്ഛായയില്‍ സായിബാബയോട് സാമ്യമുള്ള രൂപം ഉണ്ടെന്ന് ചിലര്‍ പറഞ്ഞപ്പോള്‍, ആറുമാസം മുടി വളര്‍ത്താന്‍ തീരുമാനിച്ചു. എന്നാല്‍ മുടി വളര്‍ന്നതോടെ സായി ഭക്തരും കൂടുതല്‍ പ്രാത്സാഹനം നല്കി. ഇതോടെ മുടി വെട്ടേണ്ടന്ന തീരുമാനം എടുക്കുകയായിരുന്നു. ഫോട്ടോഗ്രാഫറായ ദേവദാസ് ഏത് പരുപാടി പകര്‍ത്താന്‍ പോയാലും അവിടെ താരമായി മാറും. സെല്‍ഫിയും മറ്റുമായി ആളുകള്‍ ചുറ്റും കൂടും. രാവിലെ കുളികഴിഞ്ഞാല് ഒന്നരമണിക്കൂര്‍ മുടി പരിപാലിച്ചാല്‍ മാത്രമേ പുറത്തിറങ്ങാന്‍ കഴിയു. സ്ഥിരമായി ബൈക്കില്‍ യാത്ര ചെയ്യുന്ന ആളാണെങ്കിലും മുടി മൂലം ഹെല്‍മറ്റ് ധരിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഹെല്‍മറ്റ് വേട്ടയും നിയമവും കര്‍ശനമാക്കിയതോടെ പല തവണ പിഴ ഒടുക്കേണ്ടിവന്നു.ഇതോടെയാണ് ഇതുവരെ കത്രിക തൊടാതെ കാത്തു സൂക്ഷിച്ച മുടി മുറിക്കാന്‍ ഇടുക്കി കബംമെട്ട് പുത്തന്‍പുരയ്ക്കല്‍ ദേവദാസ് തീരുമാനിച്ചത്.