Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Gopher
Ayyr
Hifesh
Chick
Oxy
Santa
previous arrow
next arrow
കേരള ന്യൂസ്

മുഖ്യമന്ത്രി താമസിക്കുന്ന രാമനിലയം സർക്കാർ ഗസ്റ്റ് ഹൗസിലും കനത്ത പോലീസ്



തൃശൂർ: ഇന്ന് രാത്രി മുഖ്യമന്ത്രി പിണറായി വിജയൻ താമസിക്കുന്ന തൃശൂരിലെ രാമനിലയം സർക്കാർ ഗസ്റ്റ് ഹൗസിലും കനത്ത പോലീസ് കാവൽ ഏർപ്പെടുത്തി. ജലപീരങ്കി ഉൾപ്പെടെയുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

കൊച്ചിയിൽ കറുത്ത മാസ്ക് ധരിച്ച മാധ്യമപ്രവർത്തകർക്ക് അത് നീക്കം ചെയ്യാൻ നിർദ്ദേശം നൽകിയതും, മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിയിൽ കറുത്ത വസ്ത്രം ധരിക്കുന്നത് വിലക്കിയതും ശക്തമായ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. മുഖ്യമന്ത്രി പോകുന്ന വഴിയില്‍ ഗതാഗതവും നിരോധിച്ചിരുന്നു.

പ്രതിഷേധങ്ങൾ തടയുന്നതിനായി പാതകളിൽ ഗതാഗതം പോലും നിരോധിച്ചു. അതേസമയം, കറുത്ത മാസ്കുകൾക്ക് നിരോധനമില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. കോട്ടയത്തും ജനത്തെ വലച്ചാണു മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിക്കായി സുരക്ഷ ഒരുക്കിയത്. കനത്ത സുരക്ഷ ഉണ്ടായിരുന്നിട്ടും കോൺഗ്രസിന്റെയും ബിജെപിയുടെയും നേതൃത്വത്തിൽ കരിങ്കൊടി പ്രതിഷേധം നടന്നു.










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!