6000-x-2222-01
San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
കേരള ന്യൂസ്

‘സർക്കാരിനെ അപകീർത്തിപ്പെടുത്താൻ കോൺഗ്രസും ബിജെപിയും ഓവർടൈം പ്രവർത്തിക്കുന്നു’



ഇടത് സർക്കാരിനെ അപകീർത്തിപ്പെടുത്താൻ കോൺഗ്രസും ബി.ജെ.പിയും ഓവർടൈം പ്രവർത്തിക്കുകയാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ആരെയും ഉപയോഗിച്ച് അപകീർത്തിപ്പെടുത്താനാണ് ശ്രമമെന്നും ഇത് ജനങ്ങളുടെ സഹായത്തോടെ നേരിടുമെന്നും കാനം പറഞ്ഞു.

സർക്കാരിന് നാണക്കേടുണ്ടാക്കുന്നവർക്കെതിരെ നടപടിയെടുക്കുമെന്നും കാനം രാജേന്ദ്രൻ പറഞ്ഞു. ഇതിൻറെ ഭാഗമാണ് വിജിലൻസ് മേധാവിക്കെതിരായ നടപടി. നടപടിയുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ അർത്ഥമില്ലെന്നും കാനം രാജേന്ദ്രൻ പറഞ്ഞു.

ഏതോ ഒരു പോലീസുകാരന്റെ മണ്ടത്തരമായി തോന്നിയ കാര്യമാണിതെന്നും അതിന് കൂടുതൽ ഗൗരവം നൽകേണ്ട ആവശ്യമില്ലെന്നും, ഭരണനേതൃത്വം അറിഞ്ഞല്ല വിജിലൻസ് ഡയറക്ടറുടെ ഇടപെടൽ ഉണ്ടായതെന്നും കാനം രാജേന്ദ്രൻ പറഞ്ഞു.










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!