കേരള ന്യൂസ്
വീട്ടമ്മമാർക്ക് തുടർപഠനമൊരുക്കാൻ ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല
കൊല്ലം: വിദ്യാഭ്യാസം മുടങ്ങിയ വീട്ടമ്മമാരെ തിരികെ പഠനത്തിലേക്ക് കൊണ്ടുവരാൻ കർമ്മപദ്ധതികൾ തയ്യാറാക്കി ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാല.
അസാപ്, ദേശീയ സ്കിൽ ഡെവലപ്‌മെന്റ് കോർപ്പറേഷൻ എന്നിവയുടെ സഹകരണത്തോടെയാണ് കോഴ്സുകൾ രൂപകൽപ്പന ചെയ്യുക. വീട്ടമ്മമാർക്ക് സ്വന്തം കാലിൽ നിൽക്കാനും സ്വന്തം സംരംഭങ്ങൾ തുടങ്ങാനും സഹായിക്കുന്ന കോഴ്സുകൾ ഉണ്ടാകുമെന്ന് സിൻഡിക്കേറ്റ് അംഗം ബിജു മാത്യു പറഞ്ഞു.