കേരള ന്യൂസ്
ഓണക്കാലം കീര്‍ത്തി നിര്‍മ്മലിനോടൊപ്പം
കൊച്ചി: മലയാളികൾക്ക് സുപരിചിതവും എന്നാൽ ഇപ്പോൾ ലഭ്യമല്ലാത്തതുമായ ക്രാന്തി അരി കേരള വിപണിയിൽ വീണ്ടും അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് കീർത്തി നിർമ്മൽ. ഓണക്കാലത്തിന് മുന്നോടിയായി 25,000 ടൺ നെല്ലാണ് കീർത്തി നിർമ്മൽ കേരളത്തിലേക്ക് എത്തിക്കുന്നത്. 2,500 ടൺ ആദ്യ ലോഡ് ട്രെയിൻ മാർഗം അങ്കമാലിയിലെത്തി. മധ്യപ്രദേശിൽ നിന്ന് കേരളത്തിലേക്ക് വരുന്ന ക്രാന്തി, കർഷകരിൽ നിന്ന് നേരിട്ട് സംഭരിച്ച് ഉപഭോക്താക്കൾക്ക് വിതരണം ചെയ്യുന്നു.
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ വളരെ പ്രചാരത്തിലുള്ള ക്രാന്തി, മറ്റ് ഇനം അരിയുമായി താരതമ്യപ്പെടുത്തുമ്പോൾ രുചിയുടെയും ഗുണനിലവാരത്തിന്റെയും കാര്യത്തിൽ വളരെ മുന്നിലാണ്. ഉപഭോക്താക്കൾക്ക് ഉയർന്ന മൂല്യവും നല്ല ഗുണനിലവാരമുള്ള അരിയും ഉണ്ടെന്ന് ഉറപ്പാക്കി കേരളത്തിലെ അരി വിപണിയിൽ വലിയ മാറ്റമുണ്ടാക്കാനുള്ള തയ്യാറെടുപ്പിലാണ് കീർത്തി നിർമ്മൽ.