കേരള ന്യൂസ്
ഫിലിം ക്രിട്ടിക്സ് പുരസ്‌കാരം ; അപേക്ഷ ക്ഷണിച്ചു
കോട്ടയം: കേരള ഫിലിം ക്രിട്ടിക്സ് അസോസിയേഷൻ 2021 ലെ ചലച്ചിത്ര അവാർഡിനുള്ള അപേക്ഷ ക്ഷണിച്ചു. 2021 ജനുവരി ഒന്നിനും 2021 ഡിസംബർ 31നും ഇടയിൽ റിലീസ് ചെയ്തതോ, ഒടിടി വഴി റിലീസ് ചെയ്തതോ, സെൻസർ ചെയ്തതോ ആയ സിനിമകൾ അവാർഡിന് പരിഗണിക്കും.
കൂടുതൽ വിവരങ്ങൾക്കും അപേക്ഷാഫോറത്തിനും തേക്കിൻകാട് ജോസഫ്, ദർശന കൾച്ചറൽ സെന്റർ, ശാസ്ത്രി റോഡ്, കോട്ടയം-686001 9846478093 ബന്ധപ്പെടുകയോ [email protected] ഇമെയിൽ അയയ്ക്കുകയോ ചെയ്യുക.
www.keralafilmcritics.com വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാനും കഴിയും.