Letterhead top
previous arrow
next arrow
കേരള ന്യൂസ്

ഷാജ് കിരണിനെതിരെ കൂടുതൽ വെളിപ്പെടുത്തലുകളുമായി സ്വപ്ന സുരേഷ്



പാലക്കാട്: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട്, മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർക്കെതിരെ നടത്തിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ, രഹസ്യമൊഴി പിൻവലിക്കാൻ ഷാജ് കിരൺ ശ്രമിച്ചെന്ന ആരോപണത്തിൽ കൂടുതൽ വെളിപ്പെടുത്തലുകളുമായി സ്വപ്ന സുരേഷ് രംഗത്ത്. തന്റെ അശ്ലീല വീഡിയോ പുറത്തുവിടുമെന്ന് ഷാജ് കിരൺ ഭീഷണിപ്പെടുത്തിയിരുന്നതായി സ്വപ്ന വെളിപ്പെടുത്തി. അങ്ങനെയൊന്ന് ഉണ്ടെങ്കിൽ പുറത്തുവിടാൻ സ്വപ്ന ഷാജി കിരണിനെ വെല്ലുവിളിച്ചു.

മാനസിക പീഡനം അതിരുകടന്നപ്പോഴാണ് തെളിവുകൾ പുറത്തുവിടുന്നത്. മൊഴിയിൽ ഉറച്ചുനിന്നാൽ ജയിലിൽ അടയ്ക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും സ്വപ്ന പാലക്കാട് നടത്തിയ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. ഷാജ് കിരണുമായി നടത്തിയ ഒന്നരമണിക്കൂർ നീണ്ട ഫോൺ സംഭാഷണം പുറത്തുവിടാൻ മുൻകൂട്ടി അറിയിച്ചതനുസരിച്ചാണ് സ്വപ്ന മാധ്യമങ്ങളെ കാണാൻ എത്തിയത്.

ഷാജ് കിരണിന്റെ ഭീഷണി തന്നെ മാനസികമായി തളർത്തിയെന്ന് സ്വപ്ന സുരേഷ് മാധ്യമങ്ങളോട് പറഞ്ഞു. തന്നെ വീണ്ടും ജയിലിലടയ്ക്കുമെന്നായിരുന്നു ഭീഷണികളിലൊന്ന്. എന്റെ മകനെ നഷ്ടപ്പെടുമെന്ന് പറഞ്ഞപ്പോൾ ഞാൻ ഭയപ്പെട്ടു. അതുകൊണ്ടാണ് തുടർന്നുള്ള സംഭാഷണം റെക്കോർഡ് ചെയ്തത്. ഷാജിനെ വിശ്വസിപ്പിക്കാന്‍ സരിത്ത് ഉൾപ്പെടെ പലരെയും തള്ളിപ്പറഞ്ഞെന്നും സ്വപ്ന പറഞ്ഞു.










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!