കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍
പരിസ്ഥിതി ലോല മേഖല; സുപ്രീം കോടതി നിർദേശത്തിനെതിരെ വയനാട്ടിൽ 12ന് എൽഡിഎഫ് ഹർത്താൽ
കൽപറ്റ: വന്യജീവി സങ്കേതങ്ങൾക്കും ദേശീയോദ്യാനങ്ങൾക്കും ചുറ്റും ഒരു കിലോമീറ്റർ വീതിയിൽ പരിസ്ഥിതി ലോല മേഖല വേണമെന്ന സുപ്രീം കോടതി നിർദേശത്തിനെതിരെ 12ന് വയനാട്ടിൽ എൽഡിഎഫ് ഹർത്താൽ. രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് ഹർത്താൽ. ഇടുക്കി ജില്ലയിലും ഹർത്താൽ പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കിയിൽ 10ന് എൽഡിഎഫും 16ന് യുഡിഎഫും ഹർത്താൽ നടത്തും. ബഫർ സോൺ നിർദ്ദേശത്തിനെതിരെ വയനാട്ടിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. എൽ.ഡി.എഫും യു.ഡി.എഫും ബി.ജെ.പിയും വിവിധ പ്രതിഷേധ പരിപാടികൾക്ക് തുടക്കമിട്ടിട്ടുണ്ട്. വിധി നടപ്പാക്കിയാൽ പതിനായിരക്കണക്കിന് ആളുകളുടെ ജീവിതത്തിൽ കരിനിഴൽ വീഴ്ത്തുമെന്നതിനാൽ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് വിവിധ രാഷ്ട്രീയ പാർട്ടികളും സംഘടനകളും ആവശ്യപ്പെട്ടിട്ടുണ്ട്.