ഇനി ചകിരിയാണ് താരം;പ്ലാസ്റ്റിക്കിൻ്റെ വേരറുക്കാൻ വനം വകുപ്പ്
പ്ലാസ്റ്റിക്കിൻ്റെ വേരറുക്കാം
തൈ നടാം, റൂട്ട് ട്രെയ്നറിൽ.
വനവൽക്കരണത്തിന് പ്ലാസ്റ്റിക് ബാഗുകളിലെ തൈകൾക്ക് പകരം പുതുരീതി.
പ്ലാസ്റ്റിക് ബാഗുകൾക്കു പകരം കയർകൊണ്ടുള്ള റൂട്ട് ട്രെയ്നർ വികസിപ്പിച്ചെടുത്ത് വനം വകുപ്പ്.
വൃക്ഷത്തൈകൾ പോളിത്തീൻ സഞ്ചിയിൽ മുളപ്പിച്ചെടുക്കുമ്പോൾ ഭൂമിയിലേക്കു പുറന്തള്ളുന്ന പ്ലാസ്റ്റിക് മാലിന്യം ഒഴിവാക്കുകയാണ് ലക്ഷ്യം.
സാമൂഹിക വനവൽക്കരണത്തിൻ്റെ ഭാഗമായി വനംവകുപ്പ് 60 ലക്ഷം തൈകളാണ് കഴിഞ്ഞ വർഷം മുളപ്പിച്ചെടുത്തത്.
60 ലക്ഷം വൃക്ഷ തൈകൾ പോളിത്തീൻ കവറുകളിൽ മുളപ്പിച്ചെടുക്കുമ്പോൾ ഭൂമിയിലേക്കു പുറന്തള്ളുന്നത് 15 മെട്രിക് ടൺ പ്ലാസ്റ്റിക് മാലിന്യമാണ്.
ഇതിനു പരിഹാരമായാണ് വനം വകുപ്പ് റൂട്ട് ട്രെയിനർ എന്ന പേരീൽ ചകിരിക്കൂട്ടുകൾ ഒരുക്കിയത്.
വൃക്ഷത്തൈകൾക്കു കൂടുതൽ അതിജീവനം ഉറപ്പു നൽകുന്നതാണ് ഈ കൂടുകൾ. കേരളത്തിൽ പറമ്പിക്കുളത്താണ് നിർമ്മാണ യൂണിറ്റ് ഉള്ളത്.
റൂട്ട് ട്രെയ്നർനിർമിക്കാനുള്ള യന്ത്രവും ആദിവാസി വിഭാഗത്തിൽ നിന്നുള്ള 8 ജീവനക്കാരുമാണ് യൂണിറ്റിലുള്ളത്.
ഐ എഫ് എസ് ഉദ്യോഗസ്ഥനായിരുന്ന ഷെയ്ക്ക് ഹൈദർഹുസൈനാണ് ചകിരി കൊണ്ടുള്ള റൂട്ട് ട്രെയ്നർ എന്ന ആശയം മുന്നോട്ടു വച്ചത്.
4 മുതൽ 9 രൂപ വരെയാണു വില.
ഗെയ്ലിൻ്റെ സി എച്ച് ആർ ഫണ്ട് ഉപയോഗിച്ച് അടുത്ത യൂണിറ്റും പറമ്പിക്കുളത്ത് ആരംഭിച്ചു കഴിഞ്ഞു.