ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വണ്ടിപ്പെരിയാർ പഞ്ചായത്തിൽ വിവിധ സ്ഥലങ്ങളിൽ പരിസ്ഥിതി ദിനാചരണം നടത്തി
ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വണ്ടിപ്പെരിയാർ പഞ്ചായത്തിൽ വിവിധ സ്ഥലങ്ങളിൽ പരിസ്ഥിതി ദിനാചരണം നടത്തി പീരുമെടു എം എൽ എ വാഴൂർ സോമന്റെ നേതൃത്വത്തിലാണ് ദിനാചരണ പരിപാടികൾ സംഘടിപ്പിച്ചത്…
പച്ചപ്പ് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന കാലഘട്ടത്തിൽ ഇത് നിലനിർത്തേണ്ട ഓർമ്മ പങ്കുവെച്ചാണ് വണ്ടിപ്പെരിയാർ പഞ്ചായത്തിൽ ലോക പരിസ്ഥിതി ദിനാചരണം നടത്തിയത് ഇതിന്റെ ഭാഗമായി കൃഷി ഭവനിൽ നടന്ന പരിപാടിയിൽ പീരുമേട് എംഎൽഎ വാഴൂർ സോമൻ വൃക്ഷത്തൈ നട്ട് ഉദ്ഘാടനം നിർവഹിച്ചു യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ എം ഉഷ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ രാമൻ പഞ്ചായത്ത് അംഗം പ്രിയങ്ക മഹേഷ് ജയൻ V. S, കാർഷികവികസന സമിതി അംഗം ശ്രീ M മുഹമ്മദ്, സാകുട്ടി, മുതലായവർ കർഷകസുഹൃത്തുക്കളും കൃഷിഓഫീസർ ഈശ്വരപ്രവീൺ എന്നിവർ ആശംസകൾ അർപ്പിച്ചു കൊണ്ട് സംസാരിച്ചു.
ഇതോടൊപ്പം വണ്ടിപ്പെരിയാർ സ്റ്റേറ്റ് വെജിറ്റബിൾ ഫാമിൽ നടന്ന പരിപാടിയും പീരുമേട് എംഎൽഎ വാഴൂർ സോമൻ ഉദ്ഘാടനം ചെയ്തു പ്ലാവിൻ തൈ നട്ടാണ് ഉദ്ഘാടന കർമ്മം നിർവഹിച്ചത് യോഗത്തിൽ ഗ്രാമപഞ്ചായത് പ്രസിഡന്റ് കെ എം ഉഷ ഫാമിലെ ജീവനക്കാർ എന്നിവർ പങ്കെടുത്തു ഇതോടൊപ്പം സ്കൂൾ കോളേജ് എന്നിവിടങ്ങളിൽ നാളെ മുതൽ ഒരഴിച്ചേ നീണ്ടു നിൽക്കുന്ന പരിപാടികൾക്ക് ആണ് തുടക്കം കുടിക്കുന്നത്.വിവിധ സംഘടനകളിൽ നിന്നും ലഭിക്കുന്ന തൈകൾ കുട്ടികൾക്ക് വിതരണം നടത്തുകയും സ്കൂളുകളിലും കോളേജ് പരിസരങ്ങളിലും വൃക്ഷത്തൈ നടീലും നടക്കും പഞ്ചായത്തിലെ മുഴുവൻ ആളുകളും പദ്ധതിയിൽ ഭാഗമാകണമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആവശ്യപ്പെട്ടു.