തെരഞ്ഞെടുപ്പ് വിജയം പി ടി തോമസിന് സമര്‍പ്പിക്കുന്നു,പി ടി തന്നെയാണ് മാര്‍ഗ ദീപം:ഉമ തോമസ്
ഇടുക്കി: പി ടി തോമസിന്റെ ചിതാഭസ്മം അടക്കം ചെയ്ത കുടുംബ കല്ലറയ്ക്ക് മുന്നില്‍ വികാരഭരിതയായി തൃക്കാക്കരയിലെ നിയുക്ത എംഎല്‍എ ഉമ തോമസ്.
തെരഞ്ഞെടുപ്പ് വിജയം പി ടി തോമസിന് സമര്‍പ്പിക്കുന്നതായും പി ടി തന്നെയാണ് മാര്‍ഗ ദീപമെന്നും ഉമ പറഞ്ഞു. കല്ലറയിലെ പ്രാര്‍ത്ഥനകള്‍ക്ക് ശേഷം പി ടി തോമസിന്റെ ജന്മനാടായ ഉപ്പുതോട്ടിലെ കുടുംബ വീട് സന്ദര്‍ശിച്ചതിനു ശേഷം ഇടുക്കി ബിഷപ്പ് മാര്‍ ഇടുക്കി ബിഷപ്പ് മാര്‍ ജോണ്‍ നെല്ലിക്കുന്നുമായി ഉമ കൂടിക്കാഴ്ച നടത്തും. ഉപ്പുതോട് ജങ്ക്ഷനില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ഉമാ തോമസിന് സ്വീകരണം ഒരുക്കിയിട്ടുണ്ട്. ഡീന്‍ കുര്യാക്കോസ് എംപിയും കോണ്‍ഗ്രസ് പ്രവര്‍ത്തകരും കുടുംബാംഗങ്ങളും ഉമാ തോമസിനൊപ്പമുണ്ടായിരുന്നു.
പി ടി തോമസിന്റെ കല്ലറയില്‍ എത്തി പ്രാര്‍ത്ഥിച്ച ശേഷമാണ് ഉമ തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കുന്നത്. ചിട്ടയോടെയും ഐക്യത്തോടെയുമുള്ള പ്രവര്‍ത്തനമാണ് കോണ്‍ഗ്രസിനെ വിജയത്തിലേക്ക് എത്തിച്ചതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കിയിരുന്നു. പി ടി തോമസിന് ലഭിച്ച ജന പിന്തുണയും പാര്‍ട്ടിയുടെ ഐക്യവും ഉമയുടെ ജന സ്വീകാര്യതയുമാണ് വിജയത്തിനു പിന്നിലെന്ന് വി ഡി സതീശനും പറഞ്ഞു.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ 72770 വോട്ടിന്റെ ചരിത്ര ഭൂരിപക്ഷത്തോടെയാണ് ഉമാ തോമസ് യുഡിഎഫിന്റെ ഏക വനിതാ എംഎല്‍എയായി നിയമസഭയിലേക്ക് എത്തുന്നത്. ഇരുപത്തിയഞ്ചായിരത്തിലധികം വോട്ടിന്റെ ചരിത്രഭൂരിപക്ഷമാണ് ഉമാ തോമസ് നേടിയത്. 2011 ല്‍ ബെന്നി ബെഹ്നാന്റെ ഭൂരിപക്ഷം 22406 ആയിരുന്നു.എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫിന് 477554 ഉം എന്‍ഡിഎ സ്ഥാനാര്‍ത്ഥി എ എന്‍ രാധാകൃഷ്ണന് 12957 വോട്ടും ലഭിച്ചത്.