പ്രധാന വാര്‍ത്തകള്‍
കട്ടപ്പന വെള്ളായാംകുടി എസ് എം എൽ പടിയിൽ ബൈക്ക് അപകടത്തിൽപ്പെട്ടു
കട്ടപ്പന വെള്ളായാംകുടി എസ് എം എൽ പടിയിൽ ബൈക്ക് അപകടത്തിൽപ്പെട്ടു. അമിത വേഗത്തിൽ എത്തിയ വാഹനം നിയന്ത്രണം നഷ്ടമായി ട്രാസ്ഫോർമറിൽ ഇടിക്കുകയായിരുന്നു..
ഇന്ന് 4:45 ഓടുകൂടെയാണ് അപകടം ഉണ്ടായത്. അമിത വേഗതയിൽ എത്തിയ വാഹനം നിയന്ത്രണം നഷ്ടമായി ട്രാസ്ഫോർമറിൽ ഇടിക്കുകയായിരുന്നു. ബൈക്ക് ട്രാസ്ഫോർമറിൽ കുടുങ്ങിയതോടെ ഓടിച്ച ആള് പുറകെ എത്തിയ കൂട്ടാളിയുടെ കൂടെ ബൈക്കിൽ രക്ഷപെട്ടു. ഉടൻ തന്നെ കെ എസ് ഇ ബി അധികൃതർ എത്തി വൈദ്യതി ബന്ധം വിച്ചേധിച്ചു. ഇതിനാൽ വലിയ അപകടമാണ് ഒഴിവായത്. പോലീസ് സ്ഥലത്തെത്തി നമ്പർ അടക്കം ശേഖരിച്ചു മേൽ നടപടികൾ സ്വീകരിച്ചു. അപകടം നടന്നതോടെ പ്രദേശത്ത് നേരിയ ഗതാഗത കുടുക്കും ഉണ്ടായി. പോലീസ് എത്തിയാണ് ഗതാഗത കുരുക്ക് പരിഹരിച്ചത്..