2021-22 വര്‍ഷത്തെ സുഭിക്ഷ കേരളം-ജനകീയ മത്സ്യകൃഷി പദ്ധതിയില്‍, ഇടുക്കി ജില്ലയിലെ മത്സ്യകര്‍ഷകരില്‍ നിന്നും അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു
2021-22 വര്‍ഷത്തെ സുഭിക്ഷ കേരളം-ജനകീയ മത്സ്യകൃഷി പദ്ധതിയില്‍, ഇടുക്കി ജില്ലയിലെ മത്സ്യകര്‍ഷകരില്‍ നിന്നും അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു.
‘മികച്ച ശുദ്ധജല മത്സ്യകര്‍ഷകന്‍’ എന്ന വിഭാഗത്തില്‍ കാര്‍പ്പ്, ഗിഫ്റ്റ്, അസാംവാള, കരിമീന്‍, തദ്ദേശീയ മത്സ്യ ഇനങ്ങള്‍ എന്നിവ കൃഷി ചെയ്യുന്നവര്‍ക്കും, ‘മികച്ച നൂനത മത്സ്യകൃഷി സംരഭകന്‍’ എന്ന വിഭാഗത്തില്‍ റീസര്‍ക്കൂലേറ്ററി അക്വാകള്‍ച്ചര്‍ (ആര്‍.എ.എസ്.), ബയോഫ്‌ളോക്ക്, ടൂറിസം ഫാമിംഗ് തുടങ്ങിയ കൃഷിരീതികള്‍ അവലംബിച്ചു മത്സ്യകൃഷി ചെയ്യുന്നവര്‍ക്കും അവാര്‍ഡിന് അപേക്ഷിക്കാം.
നിശ്ചിത മാതൃകയിലുള്ള അപേക്ഷ ജില്ലാ ഓഫീസില്‍ നിന്നും, മത്സ്യഭവനുകളില്‍ നിന്നും നേരിട്ടോ, അക്വാകള്‍ച്ചര്‍ പ്രൊമോട്ടര്‍ വഴിയോ ശേഖരിച്ച്, പൂരിപ്പിച്ച് കൃഷി നടത്തിയതിന്റെയും വിളവെടുപ്പ് നടത്തിയതിന്റെയും ഫോട്ടോ/വീഡിയോ, ഡോക്യുമെന്റുകള്‍ എന്നിവ സഹിതം ജൂണ്‍ 04 നകം ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയം, പൈനാവ് പി.ഒ. ഇടുക്കി, 685603 എന്ന വിലാസത്തിലോ, [email protected] എന്ന ഇ മെയിലിലോ ലഭ്യമാക്കണം. ഫോണ്‍- 8156871619, 9744305903.