പ്രധാന വാര്‍ത്തകള്‍
17കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ നാലുപേർ പിടിയിൽ
17കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ നാലുപേർ പിടിയിൽ ഫോൺവഴി ബന്ധം സ്ഥാപിച്ച് പെൺകുട്ടിയെ വിവിധ സ്ഥലങ്ങളിൽ എത്തിച്ച് പീഡിപ്പിച്ച കേസിൽ കരിന്തരുവി എസ്റ്റേറ്റ് കാപ്പിക്കാട് ലയത്തിൽ കിരൺ (21), കാഞ്ചിയാർ കക്കാട്ടുകട ചീങ്കലേൽ വിഷ്ണു (20),പൊരികണ്ണി വൃന്ദാഭവൻ അനന്തു (20), ലോൺട്രി കടമുറിലയത്തിൽ അഖിൽ (23) എന്നിവരാണ് പിടിയിലായത്. വയറുവേദനയുമായി പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിച്ചപ്പോഴാണ് പെൺകുട്ടി ഏഴ് മാസം ഗർഭിണിയാണെന്ന് അറിയുന്നത്. തുടർന്ന് മാതാപിതാക്കൾ പോലീസിൽ പരാതി നൽകി. പോലീസ് നടത്തിയ അന്വേഷണത്തിൽ ആദ്യം രണ്ടുപേർ പിടിയിലായി. തുടർന്ന് ഇവരെ ചോദ്യം ചെയ്തപ്പോഴാണ് മറ്റ് രണ്ടുപേർ കൂടി പിടിയിലായത്. ഉപ്പുതറ സി.ഐ ഇ.ബാബു, എ.സ്.ഐ കെ.എൻ ഷാജി, രാജേഷ് ജോസഫ് എസ്.സി.പി.ഒ രാജേഷ്, ഡബ്ല്യൂ.സി.പി.ഒ ജോളി ജോസഫ്എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്..