വിദ്യാവാഹന്‍ പദ്ധതി; കുട്ടികളെ കുത്തിനിറച്ചുള്ള യാത്രക്കെതിരെ സംസ്ഥാന വ്യാപക കര്‍ശന പരിശോധന
തിരുവനന്തപുരം; സംസ്ഥാനത്തെ സ്കൂളുകള്‍ വീണ്ടും സജീവമായ സാഹചര്യത്തില്‍ കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള നപടികളുമായി മോട്ടാര്‍ വാഹന വകുപ്പ് രംഗത്ത് . ഇതിനായി വിദ്യാ വാഹൻ പദ്ധതി പ്രഖ്യാപിച്ചു.ഒരാഴ്ചത്തേക്ക് മോട്ടോർ വാഹന വകുപ്പ് കർശന പരിശോധന നടത്തും.കുട്ടികളെ കുത്തിനിറച്ചുള്ള യാത്ര,സ്വകാര്യ ബസുകളിൽ വിദ്യാർത്ഥികളെ കയറ്റാതിരിക്കുക,മദ്യപിച്ച് സ്കൂൾ വാഹനം ഓടിക്കുക എന്നിവ സംസ്ഥാന വ്യാപകമായി പരിശോധിക്കും.
‘നിന്നുള്ള യാത്ര വേണ്ട, ഡ്രൈവര്‍ ലഹരി ഉപയോഗിക്കുന്നയാളാകരുത്’;കുട്ടികളുടെ സുരക്ഷയ്ക്കായി കര്‍ശന നിര്‍ദേശങ്ങള്‍
വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വാഹനങ്ങളുടെ മുൻപിലും പുറകിലും ‘എജുക്കേഷൻ ഇൻസ്റ്റിറ്റ്യൂഷൻ വാഹനം’ എന്ന് വ്യക്തമായി പ്രദർശിപ്പിക്കണം. സ്കൂള്‍ കുട്ടികളെ കൊണ്ടുപോകാൻ ഉപയോഗിക്കുന്ന മറ്റ് വാഹനങ്ങളില്‍ ”ഓണ്‍ സ്കൂള്‍ ഡ്യൂട്ടി” എന്ന ബോർഡ് വയ്ക്കണം. സ്കൂൾ മേഖലയിൽ മണിക്കൂറിൽ 30 കിലോമീറ്ററും മറ്റ് റോഡുകളിൽ പരമാവധി 50 കിലോമീറ്ററുമായി വേഗത നിജപ്പെടുത്തിയിട്ടുണ്ട്.