21 ദിവസത്തെ നിരീക്ഷണം, ശുചിത്വം നിര്‍ബന്ധം; കുരങ്ങുപനിയെ നേരിടാന്‍ മാര്‍ഗ്ഗനിര്‍ദ്ദേശവുമായി കേന്ദ്രം
വിവിധ രാജ്യങ്ങളില്‍ കുരങ്ങുപനി റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യ ത്തില്‍ മാര്‍ഗനിര്‍ദ്ദേശം പുറത്തിറക്കി കേന്ദ്രം. രോഗബാധിതരുമായി സമ്പര്‍ക്കത്തില്‍ വരുന്നവരെ 21 ദിവസം നിരീക്ഷിക്കണമെന്ന് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി. രോഗം സംശയിക്കപ്പെട്ടാല്‍ സാമ്പിളുകള്‍ പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയക്കണം. സംസ്ഥാനങ്ങള്‍ സ്വന്തം നിലയ്ക്ക് ബോധവത്കരണം നടത്തണമെന്നും കേന്ദ്രം നിര്‍ദ്ദേശിച്ചു. രാജ്യത്ത് ഇതുവരെ കുരങ്ങുപനി സ്ഥിരീകരി ച്ചിട്ടില്ലെങ്കിലും മുന്‍കരുതലെന്ന നിലയിലാണ് കേന്ദ്രത്തിന്റ നീക്കം.
രോഗിയുമായി സമ്പര്‍ക്കം വന്ന വസ്തുക്കളുമായി സമ്പര്‍ക്കം ഒഴിവാക്ക ണമെന്നും അവരെ ക്വാറന്റൈനിലാക്കണമെന്നും നിര്‍ദ്ദേശമുണ്ട്. കൈകളുടെ ശുചിത്വം ഉറപ്പാക്കുക, രോഗികളെ പരിചരിക്കുമ്പോള്‍ ആവശ്യമായ വ്യക്തിഗത സംരക്ഷണ ഉപകരണങ്ങള്‍ (പിപിഇ) ഉപയോഗിക്കുക തുടങ്ങിയവ കേന്ദ്രം നിഷ്‌കര്‍ഷിക്കുന്നു. ഇത്തരം പ്രതിരോധ നടപടികളെക്കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കേണ്ടതി ന്റെ പ്രാധാന്യവും ഊന്നിപ്പറയുന്നുണ്ട്.
കുരങ്ങ് പനിക്കെതിരെ വസൂരി വാക്സിന്‍ ഫലപ്രദം; രോഗം പകരുന്നത് കുരങ്ങില്‍ നിന്നു മാത്രമല്ല
കുരങ്ങുപ്പനിയെ പേടിക്കണോ? ലക്ഷണങ്ങളേവ? പകരുന്നത് എങ്ങനെ?
ഫ്‌ളാവിവൈറസ് കുടുംബത്തില്‍ പെടുന്ന വൈറസ് മൂലമുണ്ടാകുന്ന വൈറല്‍ ഹെമറാജിക് പനിയാണ് കുരങ്ങു പനി. മെഡിക്കല്‍ ഭാഷയില്‍ ഇതിനെ ക്യാസനൂര്‍ ഫോറസ്റ്റ് ഡിസീസ് എന്നു വിളിക്കുന്നു. കുരങ്ങുകള്‍, വവ്വാല്‍, അണ്ണാന്‍ തുടങ്ങിയ ചെറിയ സസ്തനികള്‍, ചിലയിനം പക്ഷികള്‍, പ്രാണികള്‍ എന്നിവയാണ് ഈ വൈറസിന്റെ വാഹകര്‍. രോഗനിർണ്ണയം, രോഗലക്ഷണങ്ങൾ, പകരുന്നത് എങ്ങനെ, ചികിത്സ, പ്രതിരോധിക്കേണ്ട രീതി, പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്നിവയെക്കുറിച്ച് ശ്രദ്ധിക്കാം.