ഇന്ധന വിലയുടെ ഏറ്റക്കുറച്ചിലും സംസ്ഥാന വരുമാനവും
രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും വില ഉയര്‍ന്നപ്പോള്‍ സംസ്ഥാനങ്ങള്‍ക്ക് മൂല്യവര്‍ധിത നികുതി ഇനത്തില്‍ അധികമായി കിട്ടിയ തുകയുടെ കണക്കുകള്‍ പുറത്തുവിട്ട് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഗവേഷക വിഭാഗം.
49229 കോടി രൂപയാണ് സംസ്ഥാനങ്ങള്‍ക്ക് മൂല്യവര്‍ധിത നികുതി ഇനത്തില്‍ അധികമായി കിട്ടിയത് എന്നാണ് ഗവേഷക വിഭാഗത്തിന്റെ റിപ്പോര്‍ട്ട്. എക്സൈസ് നികുതി കുറയ്ക്കാനുള്ള കേന്ദ്രത്തിന്റെ തീരുമാനത്തോടുകൂടി വാറ്റ് വരുമാനത്തില്‍ സംസ്ഥാനങ്ങള്‍ക്ക് 15,021 കോടി രൂപയുടെ കുറവ് മാത്രമാണ് ഉണ്ടാകുക എന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. തിനാല്‍ തന്നെ സംസ്ഥാനങ്ങള്‍ക്ക് മൂല്യവര്‍ധിത നികുതി ഇനിയും കുറയ്ക്കാനാവുമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.
സംസ്ഥാനങ്ങള്‍ ഇന്ധന വിലയില്‍ നിന്ന് ഈടാക്കുന്ന മൂല്യവര്‍ധിത നികുതി പെട്രോളിന്റെയും ഡീസലിന്റെയും വില ഉയരുമ്ബോള്‍ തനിയെ ഉയരുന്നതാണ്. കേന്ദ്രസര്‍ക്കാര്‍ എക്സൈസ് നികുതി കുറയ്ക്കുമ്ബോള്‍ ഈ മൂല്യവര്‍ധിത നികുതി തനിയെ കുറയുകയും ചെയ്യും. ഫലത്തില്‍ സംസ്ഥാനങ്ങള്‍ക്ക് ഇപ്പോഴും 34,208 കോടി രൂപയുടെ അധിക വരുമാനം മൂല്യവര്‍ധിത നികുതിയില്‍ നിന്ന് ഉണ്ടാവുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. മൂല്യവര്‍ധിത നികുതിയിലൂടെ ഏറ്റവും കൂടുതല്‍ വരുമാനം പെട്രോള്‍ – ഡീസല്‍ വില്‍പ്പനയില്‍ നിന്ന് നേടുന്ന സംസ്ഥാനങ്ങള്‍ മഹാരാഷ്ട്രയും ഗുജറാത്തും തെലങ്കാനയുമാണെന്നും എസ്ബിഐ സാമ്ബത്തിക ഉപദേഷ്ടാവ് സൗമ്യ കാന്തി ഘോഷ് പറഞ്ഞു.
രാജ്യത്ത് കൊവിഡ് പ്രതിസന്ധിയുടെ കാലത്ത് സംസ്ഥാനങ്ങളുടെ സാമ്ബത്തിക രംഗത്ത് നേട്ടമുണ്ടായെന്നും അതിനാല്‍ തന്നെ ആവശ്യമെങ്കില്‍ നികുതി കുറയ്ക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് സാധിക്കുമെന്നും ഘോഷ് വ്യക്തമാക്കി. ഇപ്പോഴത്തെ നിലയില്‍ സംസ്ഥാനങ്ങള്‍ക്ക് സംസ്ഥാനത്തിന്റെ പെട്രോളിന്റെയും ഡീസലിന്റെയും മൂല്യ വര്‍ധിത നികുതി വരുമാനം കുറയാതെ തന്നെ, അധികമായി ലഭിച്ച വരുമാനം കുറയ്ക്കാനാവും. സംസ്ഥാനങ്ങള്‍ക്ക് ശരാശരി ഡീസലിന് രണ്ട് രൂപയും പെട്രോളിന് മൂന്ന് രൂപയും ലിറ്ററിന് കുറയ്ക്കാനാവുമെന്നും ഘോഷ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.