Idukki വാര്‍ത്തകള്‍
വിലയിടിവിനു പുറമെ രോഗബാധയും : ഏലചെടികൾ നശിക്കുന്നു;ദുരിതം
ഇടുക്കി അയ്യപ്പൻകോവിലിൽ രോഗം ബാധിച്ച് ഏലചെടികൾ വ്യാപകമായി നശിക്കുന്നു. ചെടികളിൽ കണ്ടുവരുന്ന മഞ്ഞപാണ്ട് രോഗം അതിവേഗമാണ് മറ്റു ചെടികളിലേക്ക് വ്യാപിക്കുന്നത്. വിലയിടിവിനു പുറമേ രോഗബാധ കർഷകർക്ക് വലിയ തിരിച്ചടിയായി.
രോഗം ബാധിക്കുന്ന ചെടികൾ ആഴ്ചകൾക്കകം ഉണങ്ങുന്നു.
രോഗം ഉണ്ടായ ചെടികളിൽ കായ് പിടിക്കുന്നതും കുറഞ്ഞു. വ്യാപകമായി രോഗം പിടിപെട്ടതോടെ കർഷകർ ചെടി മുറിച്ച് കൃഷി ഓഫിസിൽ കൊണ്ടുപോയി കാണിച്ചു. എന്നാൽ രോഗത്തിന് പ്രതിവിധി അറിയില്ലെന്നും ഏലം ഗവേഷണ കേന്ദ്രത്തിലേക്ക് ചെടി അയച്ചിട്ടുണ്ടെന്നും പറഞ്ഞ് ഒഴിയുകയാണ് കൃഷി വകുപ്പ് ഉദ്യോഗസ്ഥർ.
ഏലം ഗവേഷണ കേന്ദ്രത്തിലേക്ക് അയച്ച് ഒരു മാസം കഴിഞ്ഞിട്ടും പരിശോധന ഫലം ലഭിച്ചിട്ടില്ല. പല തവണ കൃഷി ഓഫിസിലെത്തിയെങ്കിലും അനുകൂല മറുപടികളൊന്നും ലഭിച്ചില്ലെന്നാണ് കർഷകരുടെ പരാതി….