അഗതികൾക്ക് ആശ്രയമായി മാറുന്ന മലയാളി ചിരി ക്ലബ്ബിന്റെ കാര്യണ്യയാത്ര നാടിനാകെ മാതൃകയാണ്: ജിജി കെ ഫിലിപ്പ്
ആരോരുമില്ലാത്തവരുടെ മനസിൽ പുഞ്ചിരി വിരിയിക്കാൻ സമൂഹത്തിൽ ചിലരെങ്കിലും ഉണ്ടെന്നത് ഏറെ പ്രതീക്ഷ പകരുന്നു. പ്രളയ കാലത്തും കൊവിഡിന്റെ അടച്ചിരിപ്പ് കാലത്തും മുടങ്ങാതെ മലയാളിചിരിക്ലബ്ബ് കാര്യണ്യയാത്ര നടത്തിയിരുന്നു. ഇത് മറ്റ് സംഘടനകളും മാതൃകയാക്കണമെന്നും ജിജി കെ ഫിലിപ്പ് പറഞ്ഞു.
മലയാളി ചിരി ക്ലബ്ബിന്റെ കാരുണ്യ യാത്ര സീസൺ 7 ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ് ഉദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മലയാളി ചിരി ക്ലബ് സോഷ്യൽ ഡെവലപ്മെൻറ് ഫൗണ്ടേഷൻ ചെയർമാൻ മനോജ് വർക്കി അധ്യക്ഷത വഹിച്ചു. മലയാളി ചിരി ക്ലബ് പ്രസിഡന്റ് സണ്ണി സ്റ്റോറിൽ മുഖ്യപ്രഭാഷണം നിർവഹിച്ചു. അശോക് E R, വിപിൻ വിജയൻ, പ്രിൻസ് മൂലേചാലിൽ, സിജോമോൻ ജോസ്, സജിദാസ് മോഹൻ, റിനോയി വർഗീസ്, മനോജ് PG, ജെസ്റ്റിൻ തോമസ്, ജോമാൻ പൊടിപാറ, ജോജോ ചക്കുംചേരി ജോജോ കുമ്പളംന്താനം നോബിൾ ജോൺ ജയ്ബി ജോസഫ് സോണി ചെറിയാൻ തുടങ്ങിയവർ പ്രസംഗിച്ചു. പരിപാടികൾക്ക് അജിൻ ജോസഫ്, നിധീഷ് NS, വേണുഗോപാൽ, അരുൺ J തോമസ്, സുബിൻ തോമസ്, തുടങ്ങിയവർ നേതൃത്വം നല്‍കി.