Idukki വാര്‍ത്തകള്‍പ്രധാന വാര്‍ത്തകള്‍
ഇടുക്കി ജില്ലക്ക് പ്രതീക്ഷയേകി തേനി- മധുര റെയില്‍ പാതയില്‍ വീണ്ടും ട്രെയിന്‍ ഓടി തുടങ്ങി
റെയില്‍വേ ലൈന്‍ ഇല്ലാത്ത ഇടുക്കി ജില്ലക്കാര്‍ക്ക് പ്രതീക്ഷയേകി തേനി- മധുര റെയില്‍ പാതയില്‍ വീണ്ടും ട്രെയിന്‍ ഓടി തുടങ്ങി.
12 വര്‍ഷത്തിനു ശേഷമാണ് ഇതുവഴി ട്രെയിന്‍ സര്‍വീസ് നടത്തുന്നത്. ഇടുക്കിയിലെ വിനോദ സഞ്ചാരത്തിനും കാര്‍ഷിക മേഖലയ്ക്കും പ്രതീക്ഷ നല്‍കുന്ന പാതയാണിത്. ട്രെയിന്‍ സര്‍വീസ് പ്രധാന മന്ത്രി നരേന്ദ്ര മോദി ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു.
പീരുമേട്, ഉടുമ്ബന്‍ചോല, ദേവികുളം, കട്ടപ്പന താലൂക്കുകളിലുള്ളവര്‍ക്ക് ഏറെ സഹായകരമാണ് ഈ റെയില്‍പ്പാത. കുമളി അതിര്‍ത്തിയില്‍ നിന്ന് 60 കിലോമീറ്റര്‍ മാത്രമെ ഇങ്ങോട്ടേക്കുള്ളു. മുന്‍പ് 110 കിലോമീറ്റര്‍ അകലെ കോട്ടയം റെയില്‍വേ സ്റ്റേഷനെ ആശ്രയിച്ചിരുന്ന കുമളിക്കാര്‍ക്ക് യാത്ര ഏറെ എളുപ്പമാകും