പ്രധാന വാര്‍ത്തകള്‍
ജനങ്ങളുടെ ജീവനും കർഷകൻ്റെ കണ്ണീരിനും വിലകൽപ്പിക്കാത്ത മനേക ഗാന്ധി എംപി യുടെ നിലപാട് മനുഷ്യത്വരഹിതം: യൂത്ത്ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡൻ്റ് അഡ്വ: റോണി മാത്യു
കാർഷിക മേഖലക്ക് ആശ്വാസമായി കാട്ടുപന്നികളെ നശിപ്പിക്കാൻ തദ്ദേശസ്ഥാപന അധ്യക്ഷൻമാർക്ക് അധികാരം നൽകിയ തീരുമാനത്തിനെതിരെ യുള്ള ബിജെപി എംപി മനേക ഗാന്ധിയുടെ നിലപാട് മനുഷ്യത്വരഹിതമാണെന്ന് കേരള യൂത്ത്ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡൻ്റ് അഡ്വ: റോണി മാത്യു. രാവും പകലും അധ്വാനിച്ചുണ്ടാക്കുന്ന കാർഷിക വിളകളെ ഇല്ലാതാക്കുന്ന കാട്ടുപന്നിയടക്കമുള്ള ജീവികളെ നശിപ്പിക്കേണ്ടത് കാർഷിക മേഖലയുടെ നിലനിൽപ്പിന് അനിവാര്യമാണ്.
പഞ്ചനക്ഷത്ര സംസ്കാരത്തിൽ ശീതികരിച്ച മുറികളിൽ വസിക്കുന്നതിനാലാണ് മനേക ഗാന്ധിയെ പോലെയുളവർക്ക് മണ്ണിൽ പണിയെടുക്കുന്ന കർഷകൻ്റെ വേദനയും മനുഷ്യജീവന്റെ വിലയും മനസ്സിലാവത്തത്.കാർഷികമേഖലക്കും മനുഷ്യജീവനും സ്വത്തിനും സംരക്ഷണം നൽകാൻ പ്രതിജ്ഞാബദ്ധമായ സംസ്ഥാന സർക്കാർ ഇത്തരം നീക്കങ്ങളെ അർഹിക്കുന്ന അവഗണനയോടെ തള്ളികളയണമെന്ന് റോണി മാത്യു ആവശ്യപെട്ടു.