കേരള എംസിഎ പ്രവേശന പരീക്ഷ ജൂൺ 12 ന് ; അപേക്ഷിക്കണ്ട അവസാന തീയതി 2022 ജൂൺ 1
NEP 2020 മാറ്റങ്ങളുമായി രണ്ട് വർഷ എം സി എ കോഴ്സ് – മാത്തമാറ്റിക്സ് – പ്ലസ് ടുവിലോ, ഡിഗ്രിയിലോ പഠിച്ചിട്ടില്ലാത്തവർക്കും അവസരം – പ്രവേശന പരീക്ഷ ജൂൺ 12 ന് – അപേക്ഷിക്കണ്ട അവസാന തീയതി ജൂൺ 1, 2022
കംപ്യൂട്ടർ സോഫ്റ്റ്വെയർ മേഖലയിലെ നിരവധിയായ ജോലി സാധ്യതകൾക്ക് ഉപയുക്തമായ എം സി എ (Master of Computer Applications ) കോഴ്സ് , ഈ വർഷം മുതൽ ഏത് ഡിഗ്രിക്കാർക്കും പഠിക്കാൻ അവസരം നൽകുന്നു .പ്ലസ്ടുവിലോ ,ഡിഗ്രിയിലോ മാത്സ് പഠിച്ചിട്ടില്ലാത്തവർ നിർദിഷ്ട ‘ബ്രിഡ്ജ് കോഴ്സ് ‘എം സി എ കോഴ്സിനൊപ്പം പഠിക്കണം. ആവശ്യമെങ്കിൽ കംപ്യൂട്ടർ വിഷയങ്ങളിലും യൂണിവേഴ്സിറ്റി ബ്രിഡ്ജ് കോഴ്സ് ഏർപ്പെടുത്തും.
അടുത്ത വർഷങ്ങളിൽ സോഫ്റ്റ്വെയർ മേഖലയിൽ ഉണ്ടാകുന്ന ലക്ഷകണക്കിന് തൊഴിൽ സാധ്യതകളെ മുൻകൂട്ടി കണ്ടുകൊണ്ടാണ് AICTE ഇത്തരത്തിലൊരു മാറ്റം വരുത്തിയിരിക്കുന്നത്. അഭിരുചിയുള്ള ആർക്കും കംപ്യൂട്ടർ സയൻസിൽ ബിരുദാനന്തര ബിരുദം നേടുന്നത് വഴി ഉയർന്ന ശമ്പള പാക്കേജിനൊപ്പം, ഉന്നത സ്ഥാനങ്ങളിലേയ്ക്ക് വരെ ചെന്നെത്താൻ സഹായിക്കുന്ന കോഴ്സാണ് എം സി എ. ബാങ്കിംഗ് മേഖലയിലും, ക്ളൗഡ് അധിഷ്ഠിത, ഡാറ്റ സയൻസ് മേഖലയിലും തൊഴിൽ സാധ്യതകൾ പുതിയതായി ധാരാളം ഉണ്ടാകുന്നുമുണ്ട്.
കേരള എം സി എ : പ്രവേശനപരീക്ഷ ജൂൺ 12 ന് . അപേക്ഷിക്കണ്ട അവസാന തീയതി ജൂൺ 1, 2022
https://lbscentre.in/mstocomappl2022/