കായികം
ഒളിമ്പിക് അസോസിയേഷന് പ്രസിഡന്റ് സ്ഥാനത്ത് തുടരാനില്ല; നരീന്ദര്‍ ബത്ര
ഐഒഎ പ്രസിഡന്റ് എന്ന നിലയിലുള്ള ബത്രയുടെ കാലാവധി കഴിഞ്ഞ വർഷം ഡിസംബറിൽ അവസാനിച്ചിരുന്നു.
ബത്രയ്ക്ക് ഒരു തവണ കൂടി ഈ സ്ഥാനത്തേക്ക് മത്സരിക്കാം. എന്നാൽ, പദവിയിൽ തുടരാൻ താൽപ്പര്യമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
അന്താരാഷ്ട്ര ഹോക്കി ഫെഡറേഷന്റെ പ്രസിഡന്റ് കൂടിയാണ് ബത്ര. ഹോക്കിയുടെ ഉത്തരവാദിത്തം കാരണം ഐഒഎയുടെ തലപ്പത്ത് തുടരാൻ ബുദ്ധിമുട്ടാണെന്ന് ബത്ര അവകാശപ്പെട്ടു.