ദേവികുളം
അടിമാലി മരംമുറി കേസില്‍ ഒന്നാം പ്രതി അറസ്റ്റില്‍; നടപടി മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷം
ഇടുക്കി: അടിമാലി മരംമുറി കേസിലെ ഒന്നാം പ്രതി മുന്‍ റെയ്ഞ്ച് ഓഫീസര്‍ ജോജി ജോണ്‍ അറസ്റ്റിലായി. വെള്ളത്തൂവല്‍ പോലീസാണ് ജോജി ജോണിനെ അറസ്റ്റ് ചെയ്തത്. മൂന്ന് ദിവസമായി സുപ്രീം കോടതി നിര്‍ദേശത്തെ തുടര്‍ന്ന് ഇദ്ദേഹത്തെ ചോദ്യം ചെയ്യുകയായിരുന്നു. സുപ്രീം കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതോടെയാണ് ജോജി ഹാജരായത്. അടിമാലി മങ്കുവയില്‍ നിന്ന് തേക്ക് മുറിച്ച് കടത്തിയ കേസിലാണ് അറസ്റ്റ്. മോഷണവും, പൊതുമുതല്‍ നശിപ്പിച്ചതിനുമാണ് ഇദ്ദേഹത്തിനെതിരെ കേസെടുത്തിരിക്കുന്നത്.