വിസ്മയ കേസ്: പ്രതിക്ക് 10 വർഷം തടവ്
പ്രതി കിരൺകുമാറിന് ഇനി ജയിലഴി ശരണം..10 വർഷം തടവ്.മാതൃകാ പരമായ ശിക്ഷയെന്ന് പ്രോസിക്യൂഷൻ.പരമാവതി ശിക്ഷയാണ് 10 വർഷമെന്നും പ്രോസിക്യൂഷൻ
അച്ഛന് സുഖമില്ല. ഓർമ്മക്കുറവുണ്ട് , അപകടമുണ്ടാകാൻ സാധ്യതയുണ്ട്. ശിക്ഷയിൽ ഇളവ് വേണമെന്ന് പ്രതി.
വിസ്മയ കേസില്‍ വിധി പറയുന്നതിന് മുൻപ്, വീട്ടില്‍ വൃദ്ധരായ മാതാപിതാക്കളുണ്ടെന്നും ശിക്ഷയില്‍ ഇളവ് വേണമെന്നും കോടതിയില്‍ ആവശ്യപ്പെട്ട് കിരണ്‍ കുമാര്‍.
എന്തെങ്കിലും പറയാനുണ്ടോ എന്ന് കോടതി ചോദിച്ചപ്പോഴായിരുന്നു മറുപടി. തെറ്റ് ചെയ്തിട്ടില്ലെന്നും അച്ഛന് ഓര്‍മക്കുറവുണ്ടെന്നും അമ്മയ പ്രമേഹ രോഗിയാണെന്നും അപകടം സംഭവിക്കാന്‍ സാധ്യതയുണ്ടെന്നും പ്രതി പറഞ്ഞു.
അമ്മയ്ക്ക് വാതവും രക്തസമ്മര്‍ദവും ഉള്‍പെടെയുള്ള അസുഖങ്ങളുണ്ട്. മാതാപിതാക്കളെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം തനിക്കാണെന്നും വീട്ടിലെ സാഹചര്യം കോടതിയില്‍ ബോധിപ്പിച്ച് കോടതിയില്‍ കിരണ്‍ പറഞ്ഞു.
ശിക്ഷാ വിധിയില്‍ കിരണിന്റെ പ്രായം പരിഗണിക്കണമെന്നും ജീവപര്യന്തം വിധിക്കരുതെന്നും പ്രതിഭാഗം കോടതിയില്‍ ആവശ്യപ്പെട്ടു.
എന്നാല്‍ കേസില്‍ പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. വിസ്മയയുടെ ആത്മഹത്യ കൊലപാതകത്തിന് തുല്യമാണ്. കേസ് വ്യക്തിക്കെതിരായി ഉള്ളതല്ല. വിധി സമൂഹത്തിനുള്ള സന്ദേശമാകണം. രാജ്യമാകെ ശ്രദ്ധിക്കുന്ന വിധിയാണെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.
പ്രതി വിസ്മയയുടെ മുഖത്ത് ചവിട്ടിയെന്നും സര്‍കാര്‍ ജോലിയും മികച്ച വിദ്യാഭ്യാസവുമുള്ള പ്രതിക്ക് പശ്ചാത്താപമില്ലെന്നും നിയമം പാലിക്കേണ്ട സര്‍കാര്‍ ഉദ്യോഗസ്ഥന്‍തന്നെ സ്ത്രീധനം ചോദിച്ച് വാങ്ങിയെന്നും ക്രൂരമായി ഉപദ്രവിച്ചുവെന്നും പ്രോസിക്യൂഷന്‍ ആവര്‍ത്തിച്ചു.
വിസ്മയ കേസിന്റെ വിധി വരാനിരിക്കേ കൊല്ലം അഡീഷനല്‍ സെഷന്‍സ് കോടതി വളപ്പില്‍ പൊലീസിനെ വിന്യസിച്ചു. അല്പസമയത്തിനകം വിധി പുറത്തുവരും. കോടതിയില്‍ തടിച്ചുകൂടിയ നാട്ടുകാര്‍ എങ്ങനെ പ്രതികരിക്കുമെന്ന് വ്യക്തമല്ല. അതുകൊണ്ടുതന്നെയാണ് കോടതി വളപ്പില്‍ പൊലീസിനെ വിന്യസിച്ചിരിക്കുന്നത്.
വിസ്മയ കേസിന്റെ വിധി കേള്‍ക്കാന്‍ അച്ഛന്‍ ത്രിവിക്രമന്‍ നായര്‍ കോടതിയിലേക്ക് തിരിച്ചത് മകള്‍ക്ക് നല്‍കിയ വാഹനത്തിലാണ്. വാഹനത്തിന്റെ മുന്നിലെ സീറ്റ് ഒഴിച്ചിട്ടിരിക്കുകയാണ്. വിസ്മയയുടെ ആത്മാവ് തനിക്കൊപ്പം ഈ വിധി കേള്‍ക്കാന്‍ കോടതിയിലേക്ക് വരുന്നുണ്ടെന്ന വളരെ വൈകാരികമായ പ്രതികരണമാണ് ത്രിവിക്രമന്‍ നായര്‍ നടത്തിയത്. ഈ വാഹനം വാങ്ങാന്‍ മകളുമൊത്താണ് പോയതെന്നും അവള്‍ ഇപ്പോഴും തങ്ങളോടൊപ്പമുണ്ടെന്നും അദ്ദേഹം പറയുന്നു.