വിസ്മയ കേസില്‍ ജീവപര്യന്തം നല്‍കരുതെന്ന് പ്രതിഭാഗം അഭിഭാഷകന്‍ പ്രതാപചന്ദ്രന്‍ പിള്ള
കൊല്ലം: ഭാര്യയെ കഴുത്ത് ഞെരിച്ച് കൊന്ന കേസില്‍ പോലും സുപ്രിംകോടതി മൂന്നംഗ ബഞ്ച് ജീവപര്യന്തം ശിക്ഷിച്ചിട്ടില്ലെന്നും 10 വര്‍ഷം തടവാണ് നല്‍കിയതെന്നും അതിനാല്‍ കൊല്ലം വിസ്മയ കേസില്‍ ജീവപര്യന്തം നല്‍കരുതെന്നും പ്രതിഭാഗം അഭിഭാഷകന്‍ പ്രതാപചന്ദ്രന്‍ പിള്ള.
പരിഷ്‌കൃത സമൂഹത്തില്‍ ലോകത്തെവിടെയും അത്മഹത്യ പ്രേരണയില്‍ ജീവപര്യന്തം നല്‍കിയിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എന്നാല്‍ വിസ്മയയുടെ ഭര്‍ത്താവ് കിരണ്‍കുമാറിനെതിരെയുള്ള കേസ് വ്യക്തിക്ക് എതിരെ അല്ലെന്നും വിധി സമൂഹത്തിന് സന്ദേശമാകണമെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. കേസില്‍ പ്രതിക്ക് പരമാവധി ശിക്ഷ നല്‍കണമെന്നും വിസ്മയയുടെ ആത്മഹത്യ കൊലപാതകത്തിന് തുല്യമാണെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. സംഭവത്തിലെ പ്രതി സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണെന്നും നിയമം പാലിക്കാനുള്ള ബാധ്യത പ്രതിക്കുണ്ടെന്നും പറഞ്ഞു. പ്രതി വിദ്യാസമ്ബന്നനും സര്‍ക്കാര്‍ ഉദ്യോഗസ്ഥനുമായിട്ടും പ്രാകൃത നടപടിയാണ് ഭാര്യയോട് കാണിച്ചതെന്നും ചൂണ്ടിക്കാട്ടി. നാളെ ഇത്തരം കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പ്രതിക്ക് പരമാവധി ശിക്ഷ നല്‍കണമെന്നും പ്രാസിക്യൂഷന്‍ ആവശ്യപ്പെട്ടു. മുഖത്ത് ചവിട്ടിയ പ്രതി എന്ത് സന്ദേശമാണ് നല്‍കുന്നതെന്നും ചോദിച്ചു. വിധി രാജ്യം ഉറ്റുനോക്കുന്നതാണെന്നും പരമാവധി ശിക്ഷ നല്‍കണമെന്നും ശിക്ഷ സമൂഹത്തിന് സന്ദേശമാകണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു.