ഓട്ടോമാറ്റിക് വാഹനത്തിൽ ക്ലെച്ചും ഗിയറുമില്ല, പക്ഷെ, ലൈസൻസ് വേണെങ്കിൽ ക്ലച്ചും ഗിയറും പഠിക്കണം
ഓട്ടോമാറ്റിക്, ഇ-വാഹനങ്ങൾ ക്ലച്ചും ഗിയറും അപ്രസക്തമാക്കിയെങ്കിലും അവയുടെ ഉപയോഗം പഠിച്ചാൽമാത്രമേ ഡ്രൈവിങ് ലൈസൻസ് അനുവദിക്കൂ. ഗിയറും ക്ലച്ചും വഴങ്ങാത്തത്തിനാൽ ഓട്ടോമാറ്റിക് വാഹനങ്ങളിലേക്ക് നീങ്ങുന്നവരും ഗിയർവാഹനങ്ങളിൽ പഠിച്ച് ഡ്രൈവിങ് ടെസ്റ്റ് പാസാകേണ്ടിവരും.2019-ൽ കേന്ദ്ര മോട്ടോർവാഹന നിയമത്തിൽ കാര്യമായ ഭേദഗതികൾ വന്നെങ്കിലും ഓട്ടോമാറ്റിക്, ഇ-കാറുകൾക്ക് പ്രത്യേക വിഭാഗം ഉൾക്കൊള്ളിച്ചിട്ടില്ലാത്തതാണ് മോട്ടോർ വാഹന വകുപ്പിന്റെ നിർബന്ധത്തിന് കാരണം.ഇരുചക്രവാഹനങ്ങളെ ഗിയർ ഉള്ളവയും ഇല്ലാത്തവയുമായി തിരിച്ചിട്ടുണ്ടെങ്കിലും കാറുകൾക്ക് ലൈറ്റ് മോട്ടോർ വെഹിക്കിൾ (എൽ.എം.വി.) എന്ന ഒറ്റ വിഭാഗം ലൈസൻസാണുള്ളത്.
ഇതുപയോഗിച്ച് ചെറു ടിപ്പറുകളും 32 സീറ്റുള്ള മിനി ബസുകളും ഉൾപ്പെടെ ഏഴര ടൺ ഭാരമുള്ള ട്രാൻസ്പോർട്ട് വാഹനങ്ങൾവരെ ഓടിക്കാം. ഡ്രൈവിങ് ടെസ്റ്റിന് ഓട്ടോമാറ്റിക്, ഇ-കാറുകൾ അനുവദിച്ചാൽ ലൈസൻസ് നേടാനുള്ള കുറുക്കുവഴിയായി അത് മാറുമെന്ന നിഗമനത്തിലാണ് മോട്ടോർവാഹനവകുപ്പ്.ഗിയർ മാറ്റേണ്ടതില്ലെങ്കിൽ പെട്ടെന്ന് ടെസ്റ്റ് ജയിക്കാനാകും. ഇരുചക്രവാഹനങ്ങളുടെ മാതൃകയിൽ കാറുകളെയും ഇരു വിഭാഗങ്ങളായി തിരിച്ചാൽ മാത്രമേ ഓട്ടോമാറ്റിക് വാഹനങ്ങൾക്ക് പ്രത്യേകം ലൈസൻസ് നൽകാൻ കഴിയുകള്ളൂ എന്നും അധികൃതർ പറയുന്നു.ഇതിനായി ഒട്ടേറെ തവണ കേന്ദ്രഉപരിതല ഗതാഗതമന്ത്രാലയത്തിന് കത്ത് നൽകിയെങ്കിലും ഫലമുണ്ടായിട്ടില്ല.
മോട്ടോർവാഹനനിയമത്തിൽ ഇതു സംബന്ധിച്ച ഭേദഗതി വരുത്തേണ്ടിവരുമെന്നാണ് കേന്ദ്രത്തിന്റെ മറുപടി. ഇരുചക്രവാഹനങ്ങൾ മുതൽ ഹെവിവരെ അഞ്ചുതരം ലൈസൻസുകളാണുള്ളത്. ഇതിൽ മറ്റുള്ളവയുടെ നിർവചനത്തിൽ (അദേഴ്സ്) ഓട്ടോമാറ്റിക് വാഹനങ്ങൾ ഉൾക്കൊള്ളിച്ചാലും നിയമപ്രശ്നം..