പാമ്പ് പിടിത്തത്തില്‍ തൊടുപുഴയിലെ സിവില്‍ ഡിഫന്‍സ് അംഗങ്ങള്‍ക്ക് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശീലനം നല്കി
തൊടുപുഴ അഗ്നിരക്ഷാ നിലയത്തില്‍ തിരുവനന്തപുരത്തെ കേരളാ ഫോറസ്റ്റ് ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട് ഡെപ്യൂട്ടി ഡയറക്ടര്‍ മുഹമ്മദ് അന്‍വര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്കി.
വനം പരിസ്ഥിതി, പാമ്ബ്, പാമ്ബ് വിഷം, പാമ്ബ് വിഷം ഏറ്റാലുള്ള പ്രഥമ ചികിത്സ തുടങ്ങിയ വിഷയങ്ങളില്‍ ക്ലാസ് നല്കി. യോഗത്തില്‍ തൊടുപുഴ അഗ്നിരക്ഷാനിലയം സേ്റ്റഷന് ഓഫീസര്‍ ഇന്‍ ചാര്‍ജ് ടി.കെ. ജയറാം അധ്യക്ഷത വഹിച്ചു. ഗ്രേഡ് സീനിയര്‍ ഫയര്‍ ഓഫീസര്‍ ബില്‍സ് ജോര്‍ജ്, പോസ്റ്റ് വാര്ഡന് അബ്രഹാം എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കിയ ഇരുപത്തഞ്ചോളം പേര്‍ക്ക് വനംവകുപ്പ് പാമ്ബിനെ പിടിക്കുന്നതിനുള്ള ലൈസന്‍സും സര്‍ട്ടിഫിക്കറ്റും നല്കി. പരിശീലനം പൂര്‍ത്തിയാക്കിയതോട് കൂടി തൊടുപുഴ അഗ്നിരക്ഷാ നിലയത്തിന് കീഴില്‍ വരുന്ന തൊടുപുഴ നഗരസഭയിലും 10 പഞ്ചായത്തുകളിലും പാമ്ബിനെ പിടികൂടി അവയെ പുനരധിവസിപ്പിക്കുന്നതിന് പരിശീലനം ലഭിച്ചവരുടെ സേവനം ലഭ്യമാകും.