പ്രധാന വാര്‍ത്തകള്‍
വനിതാ കമ്മീഷൻ അദാലത്ത് – 21 പരാതികൾ തീർപ്പാക്കി
കേരള വനിതാ കമ്മീഷൻ ഇടുക്കി കലക്ട്രേറ്റ്
കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച അദാലത്തിൽ ലഭിച്ച 51 പരാതികളിൽ 21 പരാതികൾക്ക് പരിഹാരമായി. വ്യക്തികൾ ഹാജരാകാതിരുന്ന 21 പരാതികൾ അടുത്ത അദാലത്തിലേക്ക് മാറ്റി. 2 പരാതികൾ റിപ്പോർട്ട് ലഭ്യമാക്കാനായി മാറ്റി വെച്ചു. ഒരെണ്ണം ജാഗ്രത സമിതിക്ക് നൽകി.
ഗാർഹിക പ്രശ്നങ്ങളുമായുള്ള പരാതികളാണ് കൂടുതലും ലഭിച്ചതെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ അഡ്വ. പി സതിദേവി പറഞ്ഞു. . ഭാര്യ – ഭർത്താക്കൻമാർ തമ്മിലുള്ള പ്രശ്നം, കുട്ടികളെ സംരക്ഷിക്കാതെയിരിക്കുക തുടങ്ങിയ പരാതികളാണ് ലഭിച്ചത്. മദ്യപാന ആസക്തി മൂലം കുടുംബബന്ധങ്ങളിൽ വിള്ളൽ വീഴ്ത്തുന്നു, അതുമൂലം ഉണ്ടാകുന്ന പരസ്ത്രീ ബന്ധങ്ങളെ കുറിച്ചും പരാതികൾ ലഭിച്ചിട്ടുണ്ട്.
അദാലത്തിൽ വനിതാ കമ്മീഷൻ അംഗങ്ങളായ അഡ്വ. ഷിജി ശിവജി, അഡ്വ. ഇഎം രാധ, ഡയറക്ടർ ഷാജി സുഗുണൻ തുടങ്ങിയവർ പങ്കെടുത്തു.