കായികം
റഫറിയെ മര്‍ദിച്ചു ; ഇന്ത്യന്‍ ഗുസ്തി താരം സതേന്ദര്‍ മാലിക്കിന് ആജീവനാന്ത വിലക്ക്
ഗുസ്തി താരം സതേന്ദർ മാലിക്കിനെ ഇന്ത്യ ആജീവനാന്തം വിലക്കിയിരിക്കുകയാണ്. കോമൺവെൽത്ത് ട്രയൽസിനിടെ റഫറിയെ ആക്രമിച്ചതിനാണ് അദ്ദേഹത്തെ വിലക്കിയത്.
ചൊവ്വാഴ്ച ലഖ്നൗവിൽ നടന്ന കോമൺ വെൽത്ത് ഗെയിംസ് ട്രയൽസിനിടെയാണ് സംഭവം. 125 കിലോഗ്രാം ഫ്രീസ്റ്റൈൽ വിഭാഗത്തിലാണ് സതേന്ദർ മത്സരിച്ചത്. ഉച്ചതിരിഞ്ഞുള്ള സെഷനിൽ മോഹിതുമായുള്ള മത്സരം പരാജയപ്പെട്ടതിന് ശേഷം സതേന്ദർ റഫറിയെ ഇടിച്ചു.
ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യ പ്രസിഡന്റ് ബ്രിജ് ഭൂഷൺ ആ സമയത്ത് വേദിയിലുണ്ടായിരുന്നു. താരത്തിന് ആജീവനാന്ത വിലക്ക് ഏർപ്പെടുത്താൻ ബ്രിജ് ഭൂഷൺ നിർദേശം നൽകിയതായി അസിസ്റ്റന്റ് സെക്രട്ടറി വിനോദ് തോമർ പറഞ്ഞു.