Idukki വാര്‍ത്തകള്‍
കേരള ടാക്‌സ് പ്രാക്ടീഷണേഴ്‌സ് അസോസിയേഷന്‍ ജില്ലാ ജനറല്‍ബോഡി യോഗം നടത്തി.
തൊടുപുഴ: കേരള ടാക്‌സ് പ്രാക്ടീഷണേഴ്‌സ് അസോസിയേഷന്‍ ജില്ലാ ജനറല്‍ബോഡി യോഗം നടത്തി.
ജില്ലാ പ്രസിഡന്റ് പി എസ് മുരളീധരന്‍ പിള്ള അദ്ധ്യക്ഷത വഹിച്ച സമ്മേളനം സംസ്ഥാന പ്രസിഡന്റ് പി എസ് ജോസഫ് ഉദ്ഘാടനം ചെയ്തു.
സംസ്ഥാന സെക്രട്ടറി എന്‍ കെ ശിവന്‍കുട്ടി മുഖ്യാതിഥി ആയിരുന്നു. പ്രവര്‍ത്തന റിപ്പോര്‍ട്ട് ജില്ലാ സെക്രട്ടറി സുനീര്‍ ഇബ്രാഹിമും വി കെ യൂനുസ് കണക്കും അവതരിപ്പിച്ചു.
സംസ്ഥാന എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അംഗം കെ പി ഹരീഷ്, കെ എം ശിവകുമാര്‍, അഭിലാഷ് എ എസ്, മുഹമ്മദ് റാഫി തുടങ്ങിയവര്‍ സംസാരിച്ചു.