Idukki വാര്‍ത്തകള്‍
കുറ്റകൃത്യങ്ങള്‍ തടയാന്‍ ‘സേഫ് ഇടുക്കി’ പദ്ധതിയുമായി പൊലീസ്
മഴക്കാലത്തോട് അനുബന്ധിച്ച് മോഷണം അടക്കമുള്ള കുറ്റകൃത്യങ്ങള്‍ തടയാന്‍ ‘സേഫ് ഇടുക്കി’ പദ്ധതിയുമായി പൊലീസ്.
ജില്ലയിലെ അഞ്ച് സബ് ഡിവിഷന്‍ ഡിവൈഎസ്‌പി മാരുടെ നേതൃത്വത്തില്‍ സ്ഥിരംകുറ്റവാളികളെ നിരീക്ഷിക്കും. വിവിധ സന്നദ്ധസംഘടനകളുമായി ചേര്‍ന്ന് സംയുക്ത പട്രോളിങും നടത്തും. അടഞ്ഞുകിടക്കുന്നതും ഒറ്റപ്പെട്ടതുമായ വീടുകള്‍, ആരാധനാലയങ്ങള്‍, ബാങ്കുകള്‍, എടിഎം കൗണ്ടറുകള്‍, ടൂറിസ്‌റ്റ് കേന്ദ്രങ്ങള്‍, വ്യാപാരസ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ കൂടുതല്‍ ശ്രദ്ധയുണ്ടാകും. വിവിധയിടങ്ങളില്‍ സിസി ടിവി ക്യാമറ ഉപയോഗിച്ച് നിരീക്ഷണം ശക്തമാക്കും.
വീടുകള്‍ അടച്ച് ദൂരയാത്ര ചെയ്യുന്നവര്‍ അയല്‍ക്കാരെയും പൊലീസിലും വിവരം ധരിപ്പിക്കണമെന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചു.