Idukki വാര്‍ത്തകള്‍
ഗോതമ്പ് വിഹിതം വെട്ടിക്കുറക്കരുത് :ചെറുകിട കര്‍ഷക ഫെഡറേഷന്‍ കേന്ദ്ര ഗവണ്‍മെന്റിനോട് അഭ്യര്‍ത്ഥിച്ചു.
ഇടുക്കി: റേഷന്‍കട വഴി ലഭിച്ചിരുന്ന ഗോതമ്പ് വിഹിതം വെട്ടിക്കുറച്ച് പാവപ്പെട്ടവന്റെ പിച്ചച്ചട്ടിയില്‍ മണ്ണിടരുതെന്ന് ചെറുകിട കര്‍ഷക ഫെഡറേഷന്‍ കേന്ദ്ര ഗവണ്‍മെന്റിനോട് അഭ്യര്‍ത്ഥിച്ചു.
ഭഷ്യോല്‍പ്പന്നങ്ങള്‍ക്കും പാചകവാതകത്തിനും പെട്രോളിനും വില വര്‍ദ്ധിപ്പിച്ചതിന് പുറമെയാണ് കേരളത്തിന്റെ ഗോതമ്പ് വിഹിതം വെട്ടിക്കുറച്ചത്. തൊഴില്‍ രഹിതരും സാധാരണക്കാരും ദരിദ്രരുമായവരെ കൂടുതല്‍ കൂടുതല്‍ പട്ടിണിയിലേയ്ക്ക് തള്ളിയിടാനെ ഈ നടപടി ഉപകരിക്കുകയുള്ളു. ഗോതമ്പ് വിഹിതം വെട്ടിക്കുറച്ച നടപടി പിന്‍വലിക്കണമെന്ന ചെറുകിട കര്‍ഷക ഫെഡറേഷന്റെ ആവശ്യം പ്രധാന മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ കത്തയച്ചെന്ന് ഫെഡറേഷന്‍ പ്രസിഡന്റ് വൈ. സി സ്റ്റീഫന്‍ അറിയിച്ചു.