Idukki വാര്‍ത്തകള്‍
നിയന്ത്രണം വിട്ട കാര്‍ താഴ്ചയിലേക്ക് മറിഞ്ഞു : നാലംഗ സംഘം പരിക്കേല്‍ക്കാതെ രക്ഷപെട്ടു
മൂലമറ്റം: നിയന്ത്രണം വിട്ട കാര്‍ താഴ്ചയിലേക്ക് മറിഞ്ഞു. കാറിലുണ്ടായിരുന്ന നാലംഗ സംഘം പരിക്കേല്‍ക്കാതെ രക്ഷപെട്ടു.
തൊടുപുഴ പുളിയന്മല റോഡിലെ കുരുതിക്കളത്തിന് സമീപം ഇന്നലെ ഉച്ചക്ക് ഒന്നരയോടെയായിരുന്നു അപകടം. കട്ടപ്പന ഭാഗത്തേക്ക് പോകുകയായിരുന്നു കാറിലുണ്ടായിരുന്നവര്‍. ഹെയര്‍പിന്‍ വളവ് തിരിക്കുന്നതിനിടെ വാഹനത്തിന്റെ നിയന്ത്രണം വിട്ട് റോഡില്‍ നിന്ന് താഴേക്ക് പതിക്കുകയായിരുന്നു. വാഹനം തലകീഴായി മറിഞ്ഞു.
കാറിനുള്ളില്‍ കുടുങ്ങിയ യാത്രക്കാരെ അതുവഴിയെത്തിയ മറ്റ് വാഹനങ്ങളിലെത്തിയവരാണ് പുറത്തെത്തിച്ചത്. വാഹനത്തിന് സാരമായ കേടുപാടുകള്‍ സംഭവിച്ചെങ്കിലും യാത്രക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപെട്ടു. എറണാകുളം സ്വദേശിയുടേതാണ് കാര്‍.