Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Gopher
Ayyr
Hifesh
Chick
Oxy
Santa
previous arrow
next arrow
Idukki വാര്‍ത്തകള്‍Travelപ്രധാന വാര്‍ത്തകള്‍

സഞ്ചാരികൾ ദിനം പ്രതി ഒഴുകിയെത്തുന്നു : ലോക വിനോദ സഞ്ചാര ഭൂപടത്തില്‍ ഇടം നേടിയ വാഗമണ്‍ അസൗകര്യങ്ങള്‍ കൊണ്ട് വീര്‍പ്പ് മുട്ടുന്നു.



പീരുമേട്: ലോക വിനോദ സഞ്ചാര ഭൂപടത്തില്‍ ഇടം നേടിയ വാഗമണ്‍ അസൗകര്യങ്ങള്‍ കൊണ്ട് വീര്‍പ്പ് മുട്ടുന്നു. ശനി, ഞായര്‍ മറ്റ് അവധി ദിവസങ്ങളിലും വാഗമണ്ണിലേക്ക് ആയിരക്കണക്കിന് സഞ്ചാരികളാണ് എത്തുന്നത്.

കൊവിഡ് വ്യാപനത്തോടെ മന്ദഗതിയിലായിരുന്ന വിനോദ സഞ്ചാരികളുടെ വരവ് ഇപ്പോള്‍ കുതിച്ചുയര്‍ന്നിട്ടുണ്ട്കഴിഞ്ഞ ദിവസങ്ങളില്‍ വാഗമണ്ണില്‍ എത്തിയ സഞ്ചാരികള്‍ക്ക് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ ഇടമില്ലതെ ഏറെ ബുദ്ധിമുട്ടി. വാഗമണ്‍ ജംഗ്ഷന്റെ ഇരുവശങ്ങളിലും റോഡിന്റെ വശങ്ങളിലുമാണ് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തിരുന്നത്
ഓട്ടോടാക്‌സി വാഹനങ്ങളും ഇരുചക്ര വാഹനങ്ങളും റോഡിന്റെ വശങ്ങളിലാണ്പാര്‍ക്ക് ചെയ്യുന്നത്.

ആദ്യം എത്തുന്നവര്‍ റോഡിന്റെ ഇരുവശങ്ങളിലും വാഗനങ്ങ പാര്‍ക്ക് ചെയ്തിട്ട് കാഴ്ചകള്‍ കാണാനായി പോകും പിന്നീട് എത്തുന്നവരുടെ വാഹനങ്ങള്‍ തിക്കിലും തിരക്കിലും പെട്ട് മണിക്കൂറോളം കുടുങ്ങി കിടക്കുന്നത് ഇവിടെ സാധാരണമാണ്. വിനോദ സഞ്ചാരികളുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ സ്ഥലം ഒരുക്കിയാല്‍ സഞ്ചാരികള്‍ക്ക്‌ആവോളം കാഴ്ചകളും കണ്ട് ആസ്വദിക്കാന്‍ കഴിയും.മൊട്ടക്കുന്ന്, പൈന്‍വാലി ,ഭാഗങ്ങളിലുമാണ് വാഹനങ്ങള്‍ ഇപ്പോള്‍ പാര്‍ക്ക് ചെയ്യുന്നത് സഞ്ചാരികളുടെ വാഹന തിരക്ക് വര്‍ദ്ധിക്കുമ്ബോള്‍ വാഹനക്കുരുക്കുണ്ടാകുന്നു. ഇത് വിനോദ സഞ്ചാരികള്‍ക്ക് വളരെ ബുദ്ധിമുട്ടാണനുഭവപ്പെടുന്നത്.

സിനിമയുടെ ഇഷ്ട ലൊക്കേഷനായി വാഗമണ്‍ മാറിയിട്ടുണ്ട്. ഒട്ടുമിക്ക ദിവസങ്ങളിലും ഇവിടെ സിനിമയുടെ ചിത്രീകരണം നടക്കാറുണ്ട്. . അന്യ ഭാക്ഷാ സിനിമകളും ഇവിടെ ചിത്രീകരിക്കാറുണ്ട്. തമിഴ്, തെലുങ്ക്, കന്നഡ സിനിമകള്‍ ഇവിടെ ഷൂട്ട് ചെയ്തിരുന്നു. കഴിഞ്ഞ അവധി ദിവസങ്ങളില്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നും ആയിര കണക്കിന് വിനോദ സഞ്ചാരികളാണ് ടൂറിസ്റ്റ് ബസുകളിലും കാറുകളിലുമായി വാഗമണ്ണിലെത്തിയത്. അടിസ്ഥാന സൗകര്യങ്ങളില്ലാതെ വഗമണ്‍ വീര്‍പ്പ് മുട്ടുന്നു. എല്ലാ വര്‍ഷവും പാരാഗ്ലൈഡിംഗ് വാഗമണ്ണില്‍ നടത്താറുണ്ട്.


പേരും പെരുമയും വര്‍ദ്ധിക്കുന്നതിനനുസരിച്ച്‌ ആയിര കണക്കിന് സഞ്ചാരികളുടെ ഒഴുക്കുണ്ടാകുന്നു. അതിനനുസരിച്ചുള്ള സന്ദര്‍ശകരെ ഉള്‍കൊള്ളാന്‍ കഴിയാതെ വാഗമണ്‍ വീര്‍പ്പുമുട്ടുകയാണ്. അടിസ്ഥാന വികസനം ഒരുക്കുന്ന കാര്യത്തില്‍ വാഗമണ്‍ ഉള്‍പ്പെട്ട ഏലപ്പാറ പഞ്ചായത്തിനു കഴിയുന്നില്ല.ടൂറിസം രംഗത്ത് നിലനില്‍ക്കുന്ന ഉയിര്‍പ്പ് ഉപയോഗിക്കാന്‍ ഏലപ്പാറ പഞ്ചായത്തിന് കഴിയേണ്ടതുണ്ട്. അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ കഴിയണം. വാഗമണ്ണില്‍ എത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് ആവശ്യമായ സൗകര്യംഒരുക്കണമെന്ന് വാഗമണ്ണിലെ വ്യാപാരികളും, ടാക്‌സി ഡ്രൈവര്‍മാരും ആവശപ്പെട്ടു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!