എന്റെ കേരളം- എക്‌സൈസ് വകുപ്പ് ജനങ്ങള്‍ക്കൊപ്പം നിന്ന് സ്റ്റാളുകളില്‍ ഒന്നാമതെത്തി
ലഹരിക്കെതിരെ കാണികളെ ആകര്‍ഷിക്കുന്ന വിവിധ ആശയങ്ങള്‍ ഒരുക്കി പ്രദര്‍ശന സ്റ്റാളുകളില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി കേരള സര്‍ക്കാര്‍ ലഹരി വര്‍ജ്ജന മിഷന്‍ വിമുക്തി മിഷന്റെ സ്റ്റാള്‍. രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികം, ജില്ലാ തല ആഘോഷത്തിന്റെ പ്രദര്‍ശന വിപണന മേളയിലെ സ്റ്റാളുകള്‍ ഓരോന്നും മികവുറ്റതായിരുന്നു. ലഹരിക്കെതിരെ ബാസ്‌ക്കറ്റ് ബോള്‍ ത്രോ, അമ്പെയ്ത്ത്, ക്വിസ് മത്സരം, പസില്‍ സോള്‍വിങ്, കുട്ടികള്‍ക്കായി കുസൃതി ചോദ്യങ്ങള്‍, ചിത്ര രചന മത്സരം തുടങ്ങി നിരവധി ആശയങ്ങളുമായി മേളയുടെ ആദ്യ ദിനം മുതല്‍ അവസാന ദിനം വരെ സജീവമായിരുന്നു കേരള എക്‌സൈസ് വകുപ്പിന്റെ സ്റ്റാള്‍. മദ്യത്തിനും മയക്കുമരുന്നിനും എതിരായിട്ടുള്ള ഫ്ളക്സുകള്‍, ഓഡിയോ വീഡിയോ ക്ലിപ്പുകള്‍, തുടങ്ങി സ്റ്റാള്‍ അറിവിന്റെയും ബോധവത്കരണത്തിന്റെയും വേദി കൂടി ആയി. നിറഞ്ഞ പുഞ്ചിരിയോടെ കാണികളെ വരവേറ്റ എക്‌സൈസ് ഉദ്യോഗസ്ഥര്‍ മേളയുടെ മുഖമായി. ആവശ്യക്കാര്‍ക്ക് കൗണ്‍സലിംഗ് സേവനവും ഉദ്യോഗസ്ഥര്‍ മേളയില്‍ ഒരുക്കി. തുടര്‍ ചികിത്സ ആവശ്യമുള്ളവര്‍ക്ക് അതിനുള്ള സൗകര്യവും ഒരുക്കി നല്‍കി സേവന സജ്ജരായിരുന്നു ഉദ്യോഗസ്ഥര്‍. ഡെപ്യൂട്ടി എക്സൈസ് കമ്മീഷ്ണര്‍ വി.എ സലിം, അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷ്ണര്‍ അബു എബ്രഹാം, വിമുക്തി ജില്ലാ മാനേജര്‍ ബി. ജയചന്ദ്രന്‍, ഇടുക്കി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ ഇ.പി സിബി, സുനില്‍ രാജ്, ഇന്‍സ്‌പെക്ടര്‍ സെബാസ്റ്റ്യന്‍ ജോസഫ് എക്സൈസ് സ്റ്റാഫ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി ആര്‍. സജീവ്, ജില്ലാ പ്രസിഡന്റ് പി.എച്ച് ഉമ്മര്‍ സെക്രട്ടറി ബൈജു, വിമുക്തി നോഡല്‍ ഓഫിസര്‍മാരായ പ്രിവന്റീവ് ഓഫിസര്‍ അബ്ദുല്‍ സലാം, സിഇഒ സാബു മോന്‍ എം.സി മറ്റു ജീവനക്കാര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലായിരു സ്റ്റാഴിന്റെ മികച്ച പ്രവര്‍ത്തനം. മന്ത്രി റോഷി അഗസ്റ്റിന്‍ സ്റ്റാള്‍ സന്ദര്‍ശിച്ച് ബാസ്‌ക്കറ്റ് ബോള്‍ ത്രോയിലൂടെ മേളയുടെ ആദ്യദിനം ഔദ്യോഗികമായി സ്റ്റാളിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ്, വിവിധ ഉദ്യോഗസ്ഥ പ്രതിനിധികള്‍, രാഷ്ട്രീയ സാമൂഹ്യ പ്രതിനിധികള്‍ എന്നിവര്‍ സ്റ്റാള്‍ സന്ദര്‍ശിച്ച് അഭിനന്ദനങ്ങള്‍ അറിയിച്ചു. കെഎസ്ഇബിയും സഹകരണ അാശുപത്രി കട്ടപ്പനയും ചേര്‍ന്ന് രണ്ടാം സ്ഥാനം പങ്കിട്ടു. വൈദ്യുതി മിതഉപഭോഗത്തിന്റെ പ്രാധാന്യവും, സുരക്ഷിതത്വ മാര്‍ഗങ്ങളും ഓണ്‍ലൈന്‍ സേവനങ്ങളെക്കുറിച്ചും കെഎസ്ഇബി സ്റ്റാള്‍ അവബോധം നല്‍കി. പിഡബ്ല്യൂഡിയും കാര്‍ഷിക കര്‍ഷകക്ഷേമ വകുപ്പും ചേര്‍ന്ന് മൂന്നാം സ്ഥാനം പങ്കിട്ടു. സമാപന സമ്മേളനത്തില്‍ പുരസ്‌കാരം വിജയികള്‍ക്ക് കൈമാറി.