പ്രധാന വാര്‍ത്തകള്‍
വാഹന സംബന്ധമായ സര്‍വീസുകള്‍ക്ക് ഇനി ആര്.ടി.ഒ ഓഫീസ് കയറിയിറങ്ങേണ്ട
വാഹന സംബന്ധമായ ആറ് സര്‍വീസുകള്‍ക്ക് ഇനി മുതല്‍ ആര്.ടി.ഒ ഓഫീസ് കയറിയിറങ്ങേണ്ട ആവശ്യമില്ല. രേഖകള്‍ ഓഫീസില്‍ ഹാജരാക്കാതെ തന്നെ ആധാര്‍ ഓതന്റീക്കേഷനീലൂടെ ഇപ്പോള്‍ ഈ സേവനങ്ങള്‍ ഓണ്‍ലൈന്‍ ആയി ചെയ്യാന്‍ സാധിക്കും.
മേല്‍വിലാസം മാറ്റല്‍, ഉടമസ്ഥാവകാശം മാറ്റല്‍, ഹൈപ്പോത്തിക്കേഷന്‍ രേഖപ്പെടുത്തല്‍, ഹൈപ്പോത്തിക്കേഷന്‍ നീക്കം ചെയ്യല്‍, എന്‍.ഒ.സി സര്‍ട്ടിഫിക്കറ്റ് നല്കല്, ഡ്യൂപ്ളിക്കേറ്റ് ആര്.സി നല്കല് എന്നീ സേവനങ്ങളാണ് ഇനി മുതല്‍ ഓണ്‍ലൈന്‍ ആയി ചെയ്യാന്‍ സാധിക്കുക. പരിവാഹന്‍ വെബ്സൈറ്റ് വഴിയോ മോട്ടോര്‍ വാഹന വകുപ്പിന്റെ ഒഫിഷ്യല്‍ വെബ്സൈറ്റ് ആയ www.mvd.kerala.gov.in വഴിയോ കേരള സര്‍ക്കാര്‍ വെബ്സൈറ്റ് ആയ www.services.kerala.gov.in വഴിയോ ഈ സേവനങ്ങള്‍ ലഭ്യമാണ്.