നിയമസഭാ അഷ്വറൻസ് സമിതി യോഗം ചേർന്നു
വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ മാലിന്യ സംസ്കരണം, സംബന്ധിച്ച ഉറപ്പിന്മേല്‍ തദ്ദേശ സ്വയംഭരണം, വിനോദസഞ്ചാരം, വനം, പരിസ്ഥിതി, ഊര്‍ജ്ജം എന്നീ വകുപ്പുകള്‍ സ്വീകരിച്ചുവരുന്ന നടപടികള്‍ വിലയിരുത്തുന്നതിന് നിയമസഭാ അഷ്വറന്‍സ് സമിതി മൂന്നാറില്‍ യോഗം കൂടി. ചെയര്‍മാന്‍ കെപിഎ മജീദിന്റെ നേത്യത്വത്തില്‍ കൂടിയ യോഗത്തില്‍ വിവിധ ഉദ്യോഗസ്ഥര്‍ പഞ്ചായത്ത് പ്രതിനിധികള്‍ രാഷ്ട്രീയ നേതാക്കള്‍ എന്നിവര്‍ പങ്കെടുത്തു. സംസ്ഥാന പ്രധാന വിനോദസഞ്ചാര മേഖലയായ മൂന്നാറിലും സമീപപ്രദേശങ്ങളിലും നിലനില്‍ക്കുന്ന മാലിന്യപ്രശ്നങ്ങളും വനം- പരിസ്ഥി പ്രശ്നങ്ങളും അടിസ്ഥന വികസനവുമായി ബന്ധപ്പെട്ട വിഷങ്ങളും നേരിട്ട് കണ്ട് പരിഹാരം കണ്ടെത്തുന്നതിനാണ് കെപിഎ മജീദ് അധ്യഷനായ നിയമസഭാ സമിതി മൂന്നാറില്‍ യോഗം കൂടിയത്. മൂന്നാര്‍ പഞ്ചായത്ത് ഹാളില്‍ നടന്ന യോഗത്തില്‍ ഉദ്യോഗസ്ഥര്‍ രാഷ്ട്രീയ പ്രതിനിധികള്‍ പഞ്ചായത്ത് പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു. മൂന്നാറിൽ ഭൂമി ലഭിക്കാത്തതാണ് പദ്ധതി നടപ്പിലാക്കാന്‍ തടസ്സം നേരിടുന്നതെന്ന് ചെയര്‍മാന്‍ പറഞ്ഞു. പ്രശ്നത്തില്‍ പരിഹാരം കാണുവാന്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. സമിതി അംഗങ്ങളായ ആന്റെണി ജോണ്‍, വാഴൂര്‍ സോമന്‍, മുകേഷ്, സെബാസ്റ്റിയന്‍ കുളത്തിങ്കല്‍ തുടങ്ങിയവരും പഞ്ചായത്ത് പ്രസിഡന്റുമാരായ കവിത കുമാര്‍, പ്രവീണ രവികുമാര്‍, ആനന്ദറാണി ദാസ്, ജില്ലാ പഞ്ചായത്ത് അംഗം ഭവ്യകണ്ണന്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.