കാര്‍ഷിക കടാശ്വാസം – വായ്പാ ഇളവ് അപേക്ഷക്കുള്ള തീയതി രണ്ടു വര്‍ഷത്തേക്ക് നീട്ടി
സഹകരണബാങ്കുകളില്‍ നിന്നും കര്‍ഷകര്‍ എടുത്ത വായ്പകള്‍ക്ക് കാര്‍ഷിക കടാശ്വാസ കമ്മീഷന്‍ മുഖേന ഇളവിനായി അപേക്ഷിക്കാനുള്ള തീയതി രണ്ട് വര്‍ഷത്തേക്ക് കൂടി നീട്ടിയതായി കൃഷിമന്ത്രി പി പ്രസാദ് അറിയിച്ചു. ഇടുക്കി, വയനാട് ഒഴികെ മറ്റെല്ലാ ജില്ലകളിലെയും പ്രളയബാധിത പ്രദേശങ്ങളില്‍ കര്‍ഷകര്‍ക്ക് 2014 മാര്‍ച്ച് 31 വരെയും ഇടുക്കി, വയനാട് ജില്ലകളിലെ കര്‍ഷകര്‍ക്ക് 2018 ഓഗസ്റ്റ് 31 വരെയും സഹകരണ ബാങ്കുകളില്‍ നിന്നും എടുത്ത വായ്പകള്‍ക്ക് കര്‍ഷക കടാശ്വാസ കമ്മീഷന്‍ മുഖേന പരമാവധി രണ്ടു ലക്ഷം രൂപ വരെയായിരുന്നു നിലവില്‍ കടാശ്വാസം അനുവദിച്ചിരുന്നത്.
പ്രസ്തുത തീയതികള്‍ രണ്ട് വര്‍ഷത്തേക്ക് കൂടി നീട്ടിയാണ് പുതിയ ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇടുക്കി, വയനാട് ഒഴികെയുള്ള ജില്ലകളിലെ കര്‍ഷകര്‍ക്ക് 2016 മാര്‍ച്ച് 31 വരെയും ഇടുക്കി, വയനാട് ജില്ലകളിലെ കര്‍ഷകര്‍ക്ക് 2020 ഓഗസ്റ്റ് 31 വരെയുമുള്ള വായ്പകള്‍ക്ക് കടാശ്വാസ കമ്മീഷന്‍ പരിധിയില്‍ ഇളവിനായി അപേക്ഷിക്കാവുന്നതാണെന്ന് മന്ത്രി പറഞ്ഞു.