പ്രധാന വാര്‍ത്തകള്‍
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചു : റിട്ട. എസ്ഐക്ക് 4 വർഷം കഠിനതടവും പിഴയും.
കട്ടപ്പന ∙ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ റിട്ട. എസ്ഐക്ക് 4 വർഷം കഠിനതടവും പിഴയും. കാഞ്ചിയാർ പേഴുംകണ്ടം തച്ചേത്ത് ടി.പി.അജയകുമാറിനാണു(60) കട്ടപ്പന ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി 3 വർഷം കഠിനതടവും 10,000 രൂപ പിഴയും പോക്സോ ആക്ട് പ്രകാരം 4 വർഷം കഠിനതടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ 3 മാസം വീതം അധിക തടവ് അനുഭവിക്കണം. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതി.
2019 ഒക്ടോബർ 11നായിരുന്നു കേസിന് ആസ്പദമായ സംഭവം. മുൻപരിചയമുള്ള പതിനേഴുകാരിയെ ഇയാൾ വീട്ടിലേക്കു വിളിച്ചുവരുത്തി പീഡിപ്പിക്കാൻ ശ്രമിച്ചെന്നായിരുന്നു പരാതി. കട്ടപ്പന എസ്എച്ച്ഒ ആയിരുന്ന വി.എസ്.അനിൽകുമാറിന്റെ നേതൃത്വത്തിലായിരുന്നു കേസന്വേഷണം.