Letterhead top
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

അപൂർവ്വ രോഗം ബാധിച്ച യുവാവും രോഗിയായ ഭാര്യയും ചികിത്സാ സഹായം തേടുന്നു



 കട്ടപ്പന: ഞരമ്പിന് പുറത്തെ കോശങ്ങൾ ദ്രവിച്ചു പോകുന്ന അപൂർവ രോഗം ബാധിച്ച യുവാവും രക്തത്തിലെ അണുക്കൾ നശിച്ചുപോകുന്ന രോഗം ബാധിച്ച ഭാര്യയും ചികിത്സാ സഹായം തേടുന്നു. കട്ടപ്പന ഐ.ടി.ഐ.ജംങ്ഷൻ പാലക്കുന്നേൽ സുരേന്ദ്രനാണ് ഞരമ്പിന് പുറത്തെ കോശങ്ങൾ നശിക്കുന്ന അപൂർവ രോഗം ബാധിച്ചതിനെ തുടർന്ന് കിടപ്പിലായത്.

വിവിധ ബാങ്കുകളിൽ നിന്നടക്കം കടം വാങ്ങിയതുമായി 30 ലക്ഷത്തോളം രൂപ ഇതുവരെ ചിലവഴിച്ചിട്ടും രോഗത്തിന് ശമനമില്ല. പരസഹായം കൂടാതെ എഴുനേറ്റു നിൽക്കാൻ കഴിയാത്ത അവസ്ഥയിലാണ് ഇപ്പോൾ സുരേന്ദ്രൻ. വായ്പകൾ തിരിച്ചടയ്ക്കാൻ കഴിയാതെ വന്നതോടെ വീട് ഉൾപ്പെടെ ജപ്തി നടപടിയിലാണ്. 11 വയസുള്ള രണ്ട് ഇരട്ടക്കുട്ടികളാണ് സുരേന്ദ്രനും ഭാര്യ ഷൈനിയ്ക്കുമുള്ളത്. സുരേന്ദ്രൻ കിടപ്പിലായതോടെ ഭാര്യ ഷെനി കൂലിപ്പണിയ്ക്ക് പോയാണ് കുടുംബം പുലർത്തിയിരുന്നത്.

എന്നാൽ രക്തത്തിലെ അണുക്കൾ കുറയുന്ന രോഗം ബാധിച്ചതോടെ ഷെനിയ്ക്ക് പണിയ്ക്ക് പോകാൻ കഴിയാതായി. ഇതോടെ അയൽവാസികളും സുമനസുകളും നൽകുന്ന സഹായം ഉപയോഗിച്ചാണ് ഇവർ ജീവിയ്ക്കുന്നത്. എന്നാൽ ചികിത്സയ്ക്കും ചിലവിനും കുട്ടികളുടെ പഠനത്തിനും പണം തികയുന്നില്ലെന്ന് ഇവർ പറയുന്നു. ദിവസം മരുന്നിന് മാത്രം 1500 രൂപ വേണം. ചികിത്സാച്ചിലവിനായി സുമനസ്സുകളുടെ സഹായം അഭ്യർഥിക്കുകയാണ് ഈ കുടുംബം. ഇതിനായി എസ്.ബി.ഐ.കട്ടപ്പന ശാഖയിൽ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 67104646642 ഐ.എഫ്.എസ്.സി. SBIN0070698  ഗൂഗിൾ പേ നമ്പർ: 9544891090…










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!