പ്രധാന വാര്‍ത്തകള്‍
കാര്‍ഷിക പമ്പുകള്‍ സോളാറിലേക്ക്
അനെര്‍ട്ട് വഴി കര്‍ഷകര്‍ക്കായി നടപ്പിലാക്കുന്ന സബ്സിഡി പദ്ധതിയായ പിഎം കുസും പദ്ധതിയില്‍ വൈദ്യുത കണക്ഷന് ഉള്ള കൃഷിയിടങ്ങളിലെ വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന 1 എച്ച്.പി മുതല്‍ 7.5 എച്ച്.പി വരെയുള്ള പമ്പുകള്‍ സൗരോര്‍ജ്ജയ പമ്പുകളായി മാറ്റി സ്ഥാപിക്കാം. കേന്ദ്ര -സംസ്ഥാന സബ്സിഡി പദ്ധതിയായ പിഎം കുസും പ്രകാരം കര്‍ഷകര്‍ക്ക് 60% വരെ സബ്സിഡി ലഭിക്കും. 5 വര്‍ഷം വരെ വാറണ്ടി ലഭിക്കും.
നിലവില്‍ ഡീസല്‍/പെട്രോള്‍ എന്നിവ ഇന്ധനമായി പ്രവര്‍ത്തിക്കുന്ന പമ്പകള്ക്കു പകരമായി സോളാറില്‍ പ്രവര്‍ത്തിക്കുന്ന പമ്പുകള്‍ സബ്സിഡി നിരക്കില്‍ സ്ഥാപിക്കാവുന്നതാണ്.