KEAM 2022: അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി മെയ് 10…
2022-23 അദ്ധ്യയന വർഷത്തെ എഞ്ചിനീയറിംഗ്, ആർക്കിടെക്ചർ, ഫാർമസി കോഴ്സുകളിലേക്കും എം.ബി.ബി.എസ്, ബി.ഡി.എസ്, ബി.എ.എം.എസ്, ബി.എച്ച്.എം.എസ്, ബി.എസ്.എം.എസ്, ബി.യു.എം.എസ് എന്നീ മെഡിക്കൽ കോഴ്സുകളിലേക്കും, അഗ്രിക്കൾച്ചർ, ഫോറസ്ട്രി, വെറ്ററിനറി, ഫിഷറീസ് തുടങ്ങിയ മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്കും പ്രവേശനത്തിനായുള്ള ഓൺലൈൻ അപേക്ഷകൾ, പ്രവേശന പരീക്ഷാ കമ്മീഷണറുടെ 👇🏻
www.cee.kerala.gov.in എന്ന വെബ്സൈറ്റിലൂടെ സമർപ്പിക്കാനുള്ള അവസാന തീയതി 2022 മെയ് 10 വൈകുന്നേരം 5.00 മണി വരെ.
അപേക്ഷ സമർപ്പിക്കുന്നതിനോ, അനുബന്ധ രേഖകൾ അപ്ലോഡ് ചെയ്യുന്നതിനോ മെയ് 10 വൈകുന്നേരം 5.00 മണിക്ക് ശേഷം അവസരം നൽകുന്നതല്ല.
ഇതിനോടകം അപേക്ഷാ സമർപ്പണം പൂർത്തിയാക്കിയവർക്ക് വിട്ടുപോയ കോഴ്സുകൾ കൂട്ടിചേർക്കുന്നതിനായി പിന്നീട് അവസരം നൽകുന്നതാണ്. ഇത് സംബന്ധിച്ച വിജ്ഞാപനം പിന്നീട്
പുറപ്പെടുവിക്കുന്നതാണെന്ന് പ്രവേശന പരീക്ഷാ കമ്മീഷണർ അറിയിച്ചു.