നരിയമ്പാറ ശബരിഗിരി അയ്യപ്പ മഹാവിഷ്ണു ദേവീ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ഹിന്ദുമത മഹാ സമ്മേളനം നടന്നു.
നരിയമ്പാറ ശബരിഗിരി അയ്യപ്പ മഹാവിഷ്ണു ദേവീ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ഹിന്ദുമത മഹാ സമ്മേളനം നടന്നു.
ഇടുക്കി എം.പി. ഡീൻ കുര്യാക്കോസ് ഉത്ഘാടനം ചെയ്തു.
നരിയമ്പാറശബരി ശ്രീ അയ്യപ്പ മഹാവിഷ്ണു ദേവി ക്ഷേത്രം തന്ത്രിയുടെ നിർദ്ദേശപ്രകാരം 2021 നവംബർ 24 ന് പ്രശസ്ത ജ്യോതിഷ പണ്ഡിതൻ പ്രദീപ്പണിക്കരുടെ നേതൃത്വത്തിൽ അഷ്ടമംഗല ദേവപ്രശ്നം നടത്തുകയുണ്ടായി പ്രശ്ന വിധി പ്രകാരം ദേശവാസികളുടെ ദുരിത നിവാരണത്തിനും ക്ഷേത്രത്തിൻ്റെ പുരോഗതിക്കും വേണ്ടിയുള്ള പരിഹാരക്രിയകൾ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ അഴകത്ത് ശാസ്ത്ര ശർമ്മൻ നമ്പൂതിരിപ്പാടിൻ്റെ മുഖ്യകാർമികത്വത്തിൽ 24, 25, 26, തിയതികളിൽ നടന്നിരുന്നു.
ജെ.ജയകുമാര്‍ അധ്യക്ഷത വഹിച്ച യോഗത്തിൽ ഹൈറേഞ്ച് എന്‍എസ്എസ് യൂണിയന്‍ പ്രസിഡന്റ് ആര്‍.മണിക്കുട്ടന്‍ ഹിന്ദു മത മഹാസമ്മേളനങ്ങളുടെ പ്രാധാന്യം എന്ന വിഷയത്തിൽ സംസാരിച്ചു. കലിയുഗത്തിൽ ക്ഷേത്രങ്ങളുടെ പ്രാധാന്യം എന്ന വിഷയത്തിൽ എസ്എന്‍ഡിപി യോഗം മലനാട് യൂണിയന്‍ പ്രസിഡന്റ് ബിജു മാധവന്‍
സംസാരിച്ചു.
ക്ഷേത്രാചാരങ്ങളേക്കുറിച്ച് കോവില്‍മല രാജാവ് രാമന്‍ രാജമന്നാന്‍ സംസാരിച്ചു.
തുടർന്ന് രാജയോഗി അരവിന്ദാക്ഷൻ ആത്മീയ പ്രഭാഷണം നടത്തി.
മെയ് രണ്ട് മുതൽ 8 വരെ മൂന്നാമത്ശ്രീമദ് ഭാഗവത സപ്താഹയജ്ഞം നടക്കും. രക്ഷാധികാരി ബി.ഉണ്ണികൃഷ്ണൻ, കാഞ്ചിയാർ ഗ്രാമപഞ്ച ‘പ്രസി. സുരേഷ് കുഴിക്കാട്ട്, കട്ടപ്പന നഗരസഭാ കൗൺസിലർമാരായ മനോജ് മുരളി, സജിമോൾ ഷാജി, കാഞ്ചിയാർ ഗ്രാമപഞ്ചായത്തംഗം ബിന്ദു മധുക്കുട്ടൻ, കട്ടപ്പന ബ്ലോക്ക് പഞ്ചായത്തംഗം രാജലക്ഷ്മി അനീഷ്, ക്ഷേത്രം സെക്രട്ടറ്റ മുരളീധരൻ നായർ തുടങ്ങിയവർ സംസാരിച്ചു.