പ്രധാന വാര്‍ത്തകള്‍
25 വർഷം പഴക്കമുള്ള20 ഇഞ്ച് വലുപ്പമുള്ള ചന്ദനമരങ്ങൾ മുറിച്ചു കടത്തി..
ചെറുതോണി ∙ ഇടുക്കി പ്രകാശിനു സമീപം കരിക്കിൻമേട് എസ്എൻഡിപി ശാഖാ യോഗം ഓഫിസിനു മുന്നിൽ നിന്നിരുന്ന 25 വർഷം പഴക്കമുള്ള ചന്ദനമരം മുറിച്ചു കടത്തി. 20 ഇഞ്ച് വലുപ്പമുള്ള ചന്ദന മരമാണു കഴിഞ്ഞ ദിവസം രാത്രിയിൽ കടത്തിയത്. 20 ലക്ഷം രൂപയോളം വിലവരും. വനം വകുപ്പ് അന്വേഷണമാരംഭിച്ചു. വെള്ളിയാഴ്ച ശാഖാ യോഗം ഓഫിസിലെത്തിയ സെക്രട്ടറിയാണു സംഭവം ആദ്യം അറിയുന്നത്.
തുടർന്നു തങ്കമണി പൊലീസിൽ വിവരം അറിയിച്ചു. കട്ടപ്പന ഫോറസ്റ്റ് സെക്ഷൻ ഓഫിസിന്റെ പരിധിയിൽ വരുന്ന പ്രദേശത്ത് ഇന്നലെ വനപാലകരെത്തി പരിശോധന നടത്തി. ചന്ദനം മുറിക്കുന്നതിന് ഉപയോഗിച്ച ആയുധങ്ങളുടെ അവശിഷ്ടങ്ങളും ചന്ദന മുട്ടിയുടെ ഭാഗവും കണ്ടെടുത്തു