നാൽപ്പത് വർഷങ്ങൾക്കു ശേഷമുള്ള ഒത്തുചേരൽ
കട്ടപ്പന ഗവ.ITI ( 1979_81 ബാച്ച് ) പൂർവ്വ വിദ്യാർത്ഥികൾ നാല്പത് വർഷങ്ങൾക്കു ശേഷം കട്ടപ്പനയിൽ ഒത്തുചേർന്നു. ഏപ്രിൽ മുപ്പത് ശനിയാഴ്ച രാവിലെ10.30 ന് കട്ടപ്പന ഇടശ്ശേരി റിസോർട്ടിൽ ആദ്യകാല അദ്ധ്യാപകൻ പവനൻ സാർ അദ്ധ്യക്ഷത വഹിച്ചു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ജോലിയോടൊപ്പം സ്ഥിരതാമസം ആക്കിയവർ ഉൾപ്പെടെ 23 പേർ പങ്കെടുത്തു , ചിലർ സകുടുംബം ആണ് എത്തിയത്.
ഈ കാലയളവിൽ നമ്മെ വിട്ടു പിരിഞ്ഞു പോയ മുൻ പ്രിൻസിപ്പാൾ . TR. തോമസ് , അദ്ധ്യാപകരായിരുന്ന ചന്ദ്രൻ. ഗോപാലകൃഷ്ണൻ. ദാസൻ കുട്ടി എന്നിവരുടേയും . സഹപാഠികളായിരുന്ന
CV. ജോർജ്ജ് . കുര്യൻ ജോർജ്ജ് . വിൻസന്റ്. ചന്ദ്രശേഖരൻ നായർ , MA ആഗസ്തി, ജോസ് വാഴവര എന്നിവരേയും നിര്യാണത്തിൽ അനുസ്മരണ അർപ്പിച്ച് യോഗം ആരംഭിച്ചു.
40 വർഷങ്ങൾക്കു ശേഷമുള്ള ഒത്തുചേരൽ ആയിരുന്നതിനാൽ സ്വയം പരിചയപ്പെടുതലിനു ശേഷം പഴയ കാല ഓർമ്മകൾ പങ്കു വെച്ചു.
ജോർജ്ജ് കുരുവിള പ്രിയഗുരു പവനൻസാറിനെ ഷാൾ അണിയിച്ച് ആദരിച്ചു.
തുടർന്നുമുള്ള പ്രവർത്തനങ്ങൾക്കായി പവനൻസർ രക്ഷാധികാരി യായി ഒരു മ്മിറ്റിയേയും ഭാരവാഹികളേയും തെരഞ്ഞെടുത്തു.
ഭാവിപരിപാടികൾ ചർച്ച ചെയ്വതു. വരും വർഷങ്ങളിൽ മുഴുവൻ സഹപാഠികളെയും പങ്കെടുപ്പിക്കാനും വിപുലമായി ആഘോഷിക്കുന്നതിനും തീരുമാനിച്ചു. യോഗത്തിന് p s വിനയൻ സ്വാഗത്താവും എബ്രഹാം തോമസ് നന്ദിയും പറഞ്ഞു.
ഉച്ചഭക്ഷണത്തോടു കൂടി യോഗം അവസാനിപ്പിച്ചു.