കുമളി മൂന്നാർ സംസ്ഥാനപാതയിൽ നെടുംകണ്ടതിനു സമീപം വാഹനപകടം
ഇന്ന് പുലർച്ചെയാണ് വാഹനാപകടമുണ്ടായത്. അടൂരിൽ നിന്നും മുന്നാറിലേക്കു പോയ ഇന്നോവ കാറാണ് അപകടത്തിൽപ്പെട്ടത്.
നാല് യാത്രക്കാരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. അടൂർ-പത്തനംതിട്ട സ്വദേശികളായ ജിബിൻ(32),ബിബിൻ(33),അനു ജേക്കബ്(22),ജോയൽ സണ്ണി(17) എന്നിവരാണ് വാഹനത്തിലുണ്ടായിരുന്നത്. അപകടതേത്തുടർന്ന് പരിക്കേറ്റ ഇവരെ സമീപത്തെ സ്വകാര്യ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. ജിബിൻ്റെ തലയ്ക്ക് പരിക്കേറ്റിരിക്കുന്നതിനാൽ വിദക്തചികിത്സക്കായി കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
ഇന്ന് പുലർച്ചെ അഞ്ചരയോടെയാണ് അപകടമുണ്ടായത്. നിയന്ത്രണം നഷ്ട്ടപ്പെട്ട കാർ നെടുങ്കണ്ടം പടിഞ്ഞാറെക്കവലക്കു സമീപം നിർത്തിയിട്ടിരുന്ന സ്വകാര്യ ബസ്സിൽ ഇടിച്ചുകയറുകയായിരുന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമീക വിവരം.അമിത വേഗതയിലായിരുന്നു കാർ എത്തിയതെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. അപകടത്തെത്തുടർന്ന് കാർ പൂർണ്ണമായും തകർന്നു. ബസിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. നെടുങ്കണ്ടം പോലീസും ഫയർഫോഴ്സും അപകടസ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.