800 ഗ്രാം ഉണക്ക കഞ്ചാവുമായി യുവതി കട്ടപ്പന എക്സൈസിന്റെ പിടിയിലായി…
800 ഗ്രാം ഉണക്ക കഞ്ചാവുമായി ഉപ്പുതറ കണ്ണമ്പടി സ്വദേശിനി കട്ടപ്പന എക്സൈസിന്റെ പിടിയിലായി. വിൽപ്പനക്കായി തമിഴ് നാട്ടിൽ നിന്നും വാങ്ങി വരുന്നതിനിടെയാണ് യുവതി സംഘത്തിന്റെ പിടിയിലാവുന്നത്.
പതിവ് പരിശോധനകളുടെ ഭാഗമായിട്ടായിടുന്നു പുളിയന്മല ടൗണിൽ കട്ടപ്പന എക്സൈസ് സംഘത്തിന്റെ നേതൃത്വത്തിൽ വാഹന പരിശോധന നടത്തിയത്. ബസിൽ നടത്തിയ പരിശോധനക്ക് ഇടയിൽ സംശയം ഉളവാക്കിയതോടെ നടത്തിയ തിരച്ചിലിലാണ് കണ്ണമ്പടി സ്വദേശിനി ബിനിമോളുടെ കൈവശമിരുന്ന ബാഗിൽ നിന്നും കഞ്ചാവ് പൊതി കണ്ടെത്തിയത്. അന്വഷണത്തിൽ ഇവർ ഉപ്പുതറ, കണ്ണമ്പടി കേന്ദ്രീകരിച്ചു ചില്ലറ വിലപ്പന നടത്തുന്ന ആളാണെന്നും കണ്ടെത്തി. ചോദ്യം ചെയ്യലിൽ പല തവണ കമ്പത്തുനിന്നും കഞ്ചാവ് എത്തിച്ചു വിൽപ്പന നടത്തിയിട്ടുള്ളതായും പ്രതി എക്സൈസിനു മൊഴി നൽകി.
നടപടി ക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി. എക്സൈസ് ഇൻസ്പെക്ടർ സെബാസ്റ്റ്യൻ ജോസഫിൻ്റെ നേതൃത്വത്തിൽ പ്രിവൻ്റീവ് ഓഫീസർ സജീവ് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ ജയിംസ് മാത്യു, ശ്രീകുമാർ എസ്, ബിജു എബ്രാഹം, വനിതാ സിവിൽ എക്സൈസ് ഓഫീസർമാരായ ബിജി കെ.ജെ, ചിത്രാഭായ് ആർ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.