കാലാവസ്ഥ
കാഠിന്യം കുറയില്ല :ചൂട് കൂടും, ജാഗ്രത നിർദ്ദേശം
മധ്യ ഇന്ത്യയിലും വടക്ക് – പടിഞ്ഞാറൻ മേഖലയിലും കൊടും ചൂടു തുടരുന്ന സാഹചര്യത്തിൽ, ജാഗ്രത പാലിക്കാൻ നിർദേശിച്ച് സംസ്ഥാനങ്ങൾക്കു കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ കത്തയച്ചു. ഏതാനും ദിവസങ്ങൾ കൂടി കൊടും ചൂട് തുടരുമെന്നാണു കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം എന്നതിനാൽ ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നതിനുള്ള സംവിധാനങ്ങൾ സജ്ജമാക്കാനും അദ്ദേഹം നിർദേശിച്ചു.
ഡൽഹി, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഹരിയാന, യുപി, രാജസ്ഥാൻ, പഞ്ചാബ്, ഒഡീഷ എന്നിവിടങ്ങളിൽ കൊടുംചൂട് തുടരുകയാണ്. രാജസ്ഥാനിൽ ചിലയിടങ്ങളിൽ കൂടിയ താപനില 50 ഡിഗ്രി വരെ ഉയരാൻ സാധ്യതയുണ്ടെന്നാണു മുന്നറിയിപ്പ്. ഡൽഹിയിലും സമീപ മേഖലകളിലും ഇന്നു മുതൽ ചൂട് നേരിയ തോതിൽ കുറഞ്ഞേക്കും